ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ സംഘടിപ്പിച്ച വിനോദയാത്ര ആഘോഷോജ്ജ്വലമായി തുടങ്ങി വികാര നിര്‍ഭരമായ നിമിഷങ്ങള്‍ പരസ്‌പരം പങ്കുവെച്ച് പര്യവസാനിച്ചു.കാലത്ത് 8.30 ന് സിറ്റി പരിസരത്ത് അസോസിയേഷന്‍ അംഗങ്ങള്‍ ഒത്തുകൂടി 9.30 ന് ലക്ഷ്യസ്ഥാനമായ ശഹാനിയ്യയിലേയ്‌ക്ക് പുറപ്പെട്ടു.
മുന്‍ കൂട്ടി നിശ്ചയിച്ച അജണ്ടകള്‍ പ്രകാരം കളിയും കാര്യവും വിനോദവും വിശ്രമവും സൌഹൃദവും മരുഭൂമിയിലെ മറക്കാത്ത അനുഭവമാക്കിമാറ്റാനുള്ള സംഘാടകരുടെ സ്വപ്‌നം പൂവണിയിച്ചു.
മുന്‍ കൂട്ടി നിശ്ചയിച്ച അജണ്ടകള്‍ പ്രകാരം കളിയും കാര്യവും വിനോദവും വിശ്രമവും സൌഹൃദവും മരുഭൂമിയിലെ മറക്കാത്ത അനുഭവമാക്കിമാറ്റാനുള്ള സംഘാടകരുടെ സ്വപ്‌നം പൂവണിയിച്ചു.
പ്രസിഡന്റ് ശറഫു ഹമിദിന്റെ നിതാന്ത ജാഗ്രതയില്‍ സംഘാടകരുടെ മികവുറ്റ പാഠവം യാത്രയുടെ ഒരുക്കങ്ങളിലും പ്രചരണങ്ങളിലും പ്രതിഫലിച്ചിരുന്നു.ആധുനിക മാധ്യമ സംവിധാനങ്ങളെ തങ്ങളുടെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമം ഏറെ ശ്രദ്ധിക്കപ്പെട്ടു.ജനറല്‍ സെക്രട്ടറി ശിഹാബ് എം.ഐ,വിനോദയാത്രയുടെ ചുക്കാന്‍ പിടിച്ചിരുന്ന അബ്‌ദുല്‍ നാസര്‍ അബ്‌ദുല്‍ കരീം ,അസ്‌ലം കാദര്‍ മോന്‍ ,സൈതാജ് എം.കെ.ഫസീഹ് പി,കെ,റഷാദ് കെ.ജി എന്നിവരും പ്രവര്‍ത്തക സമിതിയിലെ അംഗങ്ങളും ഓണ്‍ലൈവ് പ്രക്രിയകളുടെ അണിയറക്കാരന്‍ അബു ബിലാലും നടത്തിയ പ്രവര്‍ത്തനം ശ്‌ളാഘനീയമായിരുന്നു.