ദോഹ:മഹല്ല് തിരുനെല്ലൂര്‍ വിഭാവനചെയ്യുന്ന പാര്‍പിട സമുച്ചയത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ സാമ്പത്തിക സഹായ സഹകരണങ്ങളില്‍ ഖത്തര്‍ മഹല്ല് അസോസിയേഷന്‍ അംഗങ്ങള്‍ പരമാവധി തങ്ങളുടെ ഭാഗധേയത്വം ഉറപ്പ് വരുത്തണമെന്ന് പ്രസിഡന്റ് ശറഫു ഹമീദ് അഭ്യര്‍ഥിച്ചു.ഈയിടെ ചേര്‍ന്ന ജനറല്‍ബോഡിയില്‍ ഇവ്വിഷയത്തിന്റെ ഗൌരവം മുന്‍ പ്രസിഡന്റുമാരായ അബു കാട്ടില്‍ , അസീസ് മഞ്ഞിയില്‍ എന്നിവരും അടിവരയിട്ട് പറഞ്ഞു.2015 മാര്‍ച്ച് മാസം പാര്‍പിട സമുച്ചയ സമാഹരണ മാസമായി അസോസിയേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 12 ന് വ്യാഴാഴ്‌ച വൈകുന്നേരം പരമാവധി അംഗങ്ങള്‍ പങ്കെടുത്ത് കൊണ്ടുള്ള കൂട്ടായ പരിശ്രമങ്ങള്‍ നടത്തുമെന്ന് ജനറല്‍ സെക്രട്ടറി ശിഹാബ് എം.ഐ അറിയിച്ചു.