കുന്നത്ത് മസ്‌ജിദ് പരിസരത്ത് സംഘടിപ്പിച്ച എസ്.എസ്.എഫ് വിദ്യാഭ്യാസ സഹായ പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു.ശ്രി രമേശ്.
എസ്.എസ്.എഫ് കേരളത്തിലുടനീളം നടത്തിവരുന്ന സാമൂഹിക സാംസ്‌കാരിക വിദ്യഭ്യാസ സാന്ത്വന പരിപാടികളുടെ ഭാഗമായി അര്‍ഹരായ മുല്ലശ്ശേരി പരിസരത്തെ പഠിതാക്കള്‍ക്ക് പഠനോപകരണങ്ങളും തുടര്‍ പഠനത്തിന് യോഗ്യതനേടിയ കുട്ടികള്‍ക്ക് അവാര്‍ഡുകളും വിതരണം ചെയ്‌തു .ചാവക്കാട് സോണല്‍ പ്രസിഡണ്ട് അബ്‌ദുല്‍ വാഹിദ് നിസാമി അദ്ധ്യക്ഷത വഹിച്ചു.പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.സാന്ത്വനം
കോ - ഓഡിനേറ്റര്‍ ഷറഫുദ്ധീന്‍ മുനക്കക്കടവ്,ഷഫിന്‍ മുല്ലശ്ശേരി,നാലകത്ത് അലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.