നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 19 June 2015

ദിപാലങ്കാര പ്രഭയില്‍

തിരുനെല്ലൂര്‍:മഹല്ലു തിരുനെല്ലൂരിലെ എല്ലാ പള്ളികളും റമദാന്‍ പ്രമാണിച്ച്‌ ഏറെ സജീവമാണെന്നു റിപ്പോര്‍‌ട്ട്‌ ചെയ്യപ്പെടുന്നു.എല്ലാ അര്‍‌ഥത്തിലും പള്ളികള്‍ സൗന്ദര്യവത്കരിക്കപ്പെട്ടിരിക്കുന്നു.അലങ്കാര സമവാക്യത്തെ ഭക്ത ജനങ്ങളുടെ പങ്കാളിത്തം കൊണ്ട്‌ സമ്പന്നമാക്കപ്പെടുന്നതായി അറിയുന്നു.ജുമാ മസ്ജിദ്‌ ,തിരുനെല്ലൂര്‍ സെന്ററിലെ പള്ളി,മുള്ളന്തറയിലെ മസ്‌ജിദ്‌ അന്നൂര്‍,കുന്നത്തെ സിദ്ധീഖുല്‍ അക്‌ബര്‍,കിഴക്കേകര മസ്ജിദ്‌ ത്വാഹ,മസ്ജിദ്‌ തഖ്‌വ എന്നു പുനര്‍ നാമകരണം ചെയ്യപ്പെട്ട മഞ്ഞിയില്‍ പള്ളി എല്ലാം ഏറെ അലങ്കരിക്കരിക്കപ്പെട്ടിരിക്കുന്നു.2012 ല്‍ പുനര്‍ നിര്‍‌മ്മിക്കപ്പെട്ട മഞ്ഞിയില്‍ പള്ളി ഈയിടെ സഹൃദയരായ വ്യക്തിത്വങ്ങളുടെ നിസ്വാര്‍ഥമായ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ വീണ്ടും വിപുലീകരികരിക്കപ്പെട്ടിരിക്കുന്നു.നിര്‍‌മ്മാണ പ്രവര്‍‌ത്തനങ്ങള്‍‌ക്ക്‌ ഖത്തര്‍ മഹല്ലു അസോസിയേഷന്‍ പ്രതിനിധികളായ അബ്ദുല്‍ ജലീല്‍ വി.എസ്‌,ഹാജി ഹുസ്സൈന്‍ കെ.വി എന്നിവരുടെ പങ്കും പങ്കാളിത്തവും പ്രശംസനീയമാണ്‌.