നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 24 July 2015

കെ.ജി.സത്താര്‍ അന്തരിച്ചു

തിരുനെല്ലൂര്‍:മാപ്പിളപ്പാട്ട് രചയിതാവും ഗായകനുമായ കെ.ജി. സത്താര്‍ (87) അന്തരിച്ചു.പാവറട്ടി പൂവ്വത്തൂരിലെ വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു. 600 ലേറെ മാപ്പിളപ്പാട്ടുകളും ലളിതഗാനങ്ങളും നാടകഗാനങ്ങളും എഴുതി, സംഗീതമിട്ട്, പാടിയിട്ടുണ്ട് സത്താര്‍.

ഗായകനായ കെ. ഗുല്‍മുഹമ്മദ് ബാവയുടെ മകനാണ്. പൂവത്തൂര്‍ സെന്‍റ് ആന്‍റണീസ് ഹയര്‍ എലിമെന്‍റി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മട്ടാഞ്ചരേിയിലെ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ പക്കല്‍ ശാസ്ത്രീയസംഗീതം പഠിച്ചു. എം.എസ്. ബാബുരാജ്, രാമുകാര്യാട്ട്, ടി.കെ. പരീക്കുട്ടി, മൊയ്തു പടിയത്ത് തുടങ്ങിയവരുമായുള്ള അടുപ്പം മലയാള സംഗീതമേഖലയിലേക്ക് അടുപ്പിച്ചു. 1942ല്‍ മദ്രാസിലത്തെി ആദ്യ ഗ്രാമഫോണ്‍ റെക്കൊഡിങ് നടത്തി. 1960-70 കളില്‍ ആകാശവാണിയിലും ഗ്രാമഫോണ്‍ റെക്കൊഡുകളിലും നിരവധി മാപ്പിളപാട്ടുകള്‍ ആലപിച്ചു. ആകാശവാണിയില്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു. ഹാര്‍മോണിയം സ്വയം അഭ്യസിക്കാവുന്ന 'ഹാര്‍മോണിയ അധ്യാപകന്‍' എന്ന കൃതി രചിച്ചിട്ടുണ്ട്. ഇദ്ദഹത്തേിന്‍െറ മൂത്ത മകന്‍ സലീം സത്താര്‍, ദീപസ്തംഭം മഹാശ്ചര്യം, ജോക്കര്‍, സ്നേഹിതന്‍ എന്നീ സിനിമകളുടെ നിര്‍മ്മാതാവാണ്. സംഗീത സംവിധായകന്‍ മോഹന്‍ സിത്താരയുടെ ആദ്യകാല സംഗീത ഗുരു. 'കണ്ണിന്റെ കടമിഴിയാലെ കിന്നാരം പറയണ പെണ്ണേ/ ഇന്നെന്തേ നിന്‍ മിഴിക്കോരു നിറമാറ്റം പൊന്നേ...''ഹസ്ബീ റബ്ബീ ജല്ലല്ലാഹ് മാ ഫീ ഖല്‍ബീ ഗൊയ്റുള്ള/നൂറുമുഹമ്മദ് സല്ലള്ളാ ലാഇലാഹ ഇല്ലള്ളാ...''മക്കത്ത് പോണോരെ ഞങ്ങളെ കൊണ്ടുപോകണേ/മക്കം കാണുവാന്‍ കഅ്ബ ചുറ്റുവാന്‍ കില്ല പിടിച്ചങ്ങ് കേഴുവാന്‍...''സീനത്തുള്ളൊരു പെണ്ണാണ് സീതിക്കാക്കാടെ മോളാണ്/ പൂതിപെരുത്തു പഠിപ്പിച്ചത് നാട്ടിലെ പിള്ളരെ പാട്ടാണ്...''ഏക ഇലാഹിന്‍െറ കരുണാകടാക്ഷത്താല്‍/എഴുതിയ കത്തു കിട്ടി എന്റെ സഖീ...''മക്കത്തു പോണോരെ ഞങ്ങളെ കൊണ്ടു പോകണേ...' ( പാട്ടുകള്‍ സത്താര്‍ രചിച്ചത്.) ഭാര്യ: മറിയുമ്മു. മക്കള്‍: സലീം സത്താര്‍, ജമീല, നൗഷാദ്, കമറുദീന്‍, നസീമ.

മാധ്യമം