നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 15 August 2015

സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

മുല്ലശ്ശേരി:രാജ്യം സ്വാതന്ത്ര്യദിന പുലരിയെ വൈവിധ്യമാര്‍‌ന്ന ആഘോഷപരിപാടികളാല്‍ വരവേറ്റു.ജില്ലയിലും മുല്ലശ്ശേരി പഞ്ചായത്തിലെ സര്‍‌ക്കാര്‍ സര്‍‌ക്കേതര സ്ഥാപനങ്ങളും വിവിധ സം‌ഘടനകളും സ്വാതന്ത്ര്യദിനത്തെ ക്രിയാത്മകവും സര്‍‌ഗാത്മകവുമായ പരിപാടികള്‍‌കൊണ്ട്‌ സമ്പന്നമാക്കി.മുല്ലശ്ശേരി സെന്റ ജോസഫ്‌ എല്‍.പി സ്‌ക്കൂളിലെ വിദ്യാര്‍‌ഥികള്‍ വര്‍‌ണ്ണാഭമായ നിറഭേദങ്ങളുമായി സ്ക്കൂള്‍ ബാന്റിന്റെ അകമ്പടിയോടെ  മാര്‍‌ച്ച്‌ പരേഡ്‌ സം‌ഘടിപ്പിച്ചു.സ്‌ക്കൂള്‍ അങ്കണത്തില്‍ ചേര്‍‌ന്ന പ്രത്യേക ചടങ്ങില്‍ പതാക ഉയര്‍‌ത്തുകയും കുട്ടികള്‍‌ക്കായി വിവിധ മത്സര പരിപാടികള്‍ സം‌ഘടിപ്പിക്കുകയും ചെയ്‌തു.