തിരുനെല്ലൂര്‍:തിരുനെല്ലൂര്‍ എ.എം.എല്‍.പി സ്‌ക്കൂളിന് പുതുതായി നിര്‍മ്മിക്കുന്ന ഇംഗ്ലീഷ് മീഡിയം ബ്ലോക്കിന്റെ ശിലാസ്‌ഥാപനം ആഗസ്റ്റ് 27 വ്യാഴാഴ്‌ച കാലത്ത് 9 ന് മാനേജര്‍ അബുകാട്ടില്‍ നിര്‍വഹിക്കും.വിദ്യാലത്തിന്റെ പൂര്‍വവിദ്യാര്‍ഥി പ്രവര്‍ത്തക സമിതിയിലാണ് ഇക്കാര്യം വെളിപ്പെടുത്തപ്പെട്ടത്.സമിതി ചെയര്‍മാന്‍ അസ്‌ഗറലി തങ്ങള്‍,മാനേജര്‍ അബു കാട്ടില്‍,ഷരീഫ് ചിറക്കല്‍,ഉമര്‍ കാട്ടില്‍,വി.കെ ഇസ്‌മാഈല്‍,മുഹമ്മദലി,അസീസ് മഞ്ഞിയില്‍,അധ്യാപികാ അധ്യാപകര്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.