നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 6 September 2015

വിനോദയാത്രാ സം‌ഘത്തിന്റെ കാര്‍‌ മറിഞ്ഞു

മുല്ലശ്ശേരി : വിനോദ യാത്രാ സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ തിരുനെല്ലൂര്‍ പുതിയവീട്ടില്‍ ടി.എ.അനസ് (21), വലിയകത്ത്‌ ജസീംജലാല്‍ (19),വലിയകത്ത്‌ അജ്‌മല്‍ (19), പുരയില്‍ സുഹദ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 2.30 നാണ് അപകടം. കമ്പിലൈല്‍ വട്ടപ്പിളളില്‍ ജോര്‍ജ്ജിന്റെ വീടിന്റെ മുറ്റത്തേക്കാണ് കാര്‍ മറിഞ്ഞത്.റോഡില്‍ നിന്നും നൂറടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണം.പുലര്‍‌ച്ചെ വീട്ടിലെത്തുകയെന്ന ലക്ഷ്യത്തോടെ രാത്രിയില്‍ മടങ്ങുന്നതിനിടയിലാണ്‌ അപകടം. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് അടിമാലി പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം.
വാര്‍‌ത്തയും ചിത്രവും:ജന്മഭൂമി