നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 6 September 2015

ഗ്രേ സ്വാന്‍ മുന്നറിയിപ്പ്‌

മധ്യേഷ്യ: ദുബായും ദോഹയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് നഗരങ്ങള്‍ക്ക് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. 
ഒരു സൂചന പോലും നല്‍കാതെയെത്തി ആഞ്ഞടിക്കുകയും നിമിഷനേരം കൊണ്ട് കൊടുംനാശം വിതയ്ക്കുകയും ചെയ്യുന്ന തരം ചുഴലിക്കൊടുങ്കാറ്റ് ഗള്‍ഫ് നഗരങ്ങളെയും ലക്ഷ്യം വച്ചെത്തുന്നു. കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായുണ്ടാകുന്ന, ‘ഗ്രേ സ്വാന്‍’ എന്ന ഇത്തരം ചുഴലിക്കാറ്റുകള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായാണ് കണക്കാക്കുന്നത്. ഇവ എന്ന്, എപ്പോ ള്‍, എങ്ങനെ വരുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല. അതുകൊണ്ടുതന്നെ മുന്‍കരുതലുകളോടെ കാത്തിരിക്കുകയേ മാര്‍ഗമുള്ളൂ.
പക്ഷേ ലോകമെമ്പാടും ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവിടുന്നതില്‍ നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ഈ നൂറ്റാണ്ടിന്റെ അവസാനമോ അടുത്ത നൂറ്റാണ്ടിന്റെ ആദ്യമോ ഗ്രേ സ്വാന്‍ കാറ്റുകള്‍ വീശിയടിച്ചു തുടങ്ങുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഒരുപക്ഷേ അതിനു മുമ്പും സംഭവിച്ചേക്കാം. ഇതോടൊപ്പം നിലവില്‍ കൊല്ലത്തിലൊരിക്കലോ മറ്റോ ശക്തമായ ചുഴലിക്കാറ്റുകള്‍ വീശുന്ന പലയിടങ്ങളിലും അത്തരം കാറ്റുകള്‍ തുടരെത്തുടരെ വീശിയടിച്ചു തുടങ്ങുന്ന സ്ഥിതായാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.