തിരുനെല്ലൂര്‍: ബലിപ്പെരുന്നാളിനോടനുബന്ധിച്ച് മഹല്ലിന്റെ നേതൃത്വത്തില്‍ നടന്നു വരാറുള്ള സംയുക്ത ബലിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.ഏഴുപേര്‍ ചേര്‍ന്നുള്ള ഒരു പങ്കിന് 6500 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്.ഇതില്‍ ഭാഗഭാക്കാകാന്‍ താല്‍പര്യമുള്ളവര്‍ മഹല്ലു ഓഫീസുമായി ബന്ധപ്പെടണമെന്നു ജനറല്‍ സെക്രട്ടറി അറിയിക്കുന്നു.ബലി അറുക്കുന്ന സമയവും വിതരണവും താമസിയാതെ അറിയിക്കും.