മുല്ലശ്ശേരി:ഗ്രാമ പഞ്ചായത്തു തെരഞ്ഞെടുപ്പു കാലത്തു പ്രവചിക്കപ്പെട്ടപോലെ ആ ധന്യ മുഹൂര്‍ത്തത്തിനു മുല്ലശ്ശേരി സാക്ഷ്യം വഹിച്ചു.വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ നിരവധി സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എ.കെ ഹുസൈന്‍ മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റു.ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ ഇടതു പക്ഷ വിദ്യാര്‍ഥി പ്രവര്‍ത്തകനായിട്ടായിരുന്നു സംഘടന രംഗത്തേക്കുള്ള തുടക്കം.തിരുനെല്ലൂര്‍ എന്ന കൊച്ചു ഗ്രാമത്തിന് അഭിമാന നിമിഷങ്ങള്‍ സമ്മാനിച്ചു കൊണ്ടുള്ള ഈ സ്ഥാനാരോഹണം ഏറെ പ്രാതീക്ഷയോടെയാണ് പ്രദേശവാസികള്‍ ഉറ്റുനോക്കുന്നത്.ഹുസൈന്‍ എന്ന വിനീതനായ നാട്ടുകാരന്റെ രാഷ്‌ട്രീയ വിജയത്തില്‍ സ്വദേശത്തു നിന്നും വിദേശത്തു നിന്നും രാഷ്‌ട്രീയ ഭേദം മറന്നു ആശംസകളുടെ പ്രവാഹമാണ്.