ദോഹ: മുഹമ്മദന്‍സ് ഖത്തറിന്റെ സൗഹൃദ ക്രിക്കറ്റ് മത്സരത്തിനു വേദി ഒരുങ്ങുന്നു.സലീം നാലകത്തിന്റെയും സൈദാജ് കുഞ്ഞു ബാവുവിന്റെയും സാരഥ്യത്തില്‍ ടീം തയാറായിക്കഴിഞ്ഞു.നവംബര്‍ 20 വെള്ളിയാഴ്‌ച കാലത്ത് 5.30 ന് മര്‍ഖിയ ഗ്രൗണ്ടിലാണ് മത്സരം നിശ്ചയിച്ചിട്ടുള്ളതെന്നു ഭാരവാഹികള്‍ അറിയിച്ചു. സലീമിന്റെ നേതൃത്വത്തില്‍ ഷിഹാബ്,റിയാജ്,മൊയ്നു,ഹംദാന്‍,ഫാസില്‍,ഷബീര്‍,ഫിറോസ്,നൗഫല്‍,ഷഹീര്‍ എന്നിവരും സൈദാജിന്റെ നേതൃത്വത്തില്‍ നബീല്‍,തൗഫീഖ്,ഇര്‍ഷാദ്,ഇര്‍ഷാദ്‌ഇസ്‌മാഈല്‍,റഷാദ്,ഹാരിസ്,റഹീഫ്,അന്‍വര്‍,റഹിമാന്‍ തുടങ്ങിയവരും പോരിനിറങ്ങും.മത്സരം സൗഹൃദമാണെങ്കിലും കളിക്കളം ശക്തമായ മാറ്റുരക്കലിന് സാക്ഷ്യം വഹിക്കുമെന്നു നിരീക്ഷകര്‍ പറയുന്നു.
Thursday, 19 November 2015
മുഹമ്മദന്‍സ് സൗഹൃദ മത്സരം
Thursday, November 19, 2015
മുഹമ്മദന്‍സ് സൗഹൃദ മത്സരം