നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday 11 February 2016

മുഹമ്മദൻസ് ഖത്തറിന് അനുമോദന പ്രവാഹം

ദോഹ:ഖത്തർ കായിക ദിനത്തോടനുബന്ധിച്ച് ക്രിക്കററിലും വടം വലിയിലും ഇതര മത്സര ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ച്ച വെച്ച മുഹമ്മദൻസ് ഖത്തറിന് അനുമോദന പ്രവാഹം.

കന്നിയങ്കത്തിന്റെ കല്ലുകടിയൊന്നുമില്ലാതെ വിവിധ മത്സരങ്ങളില്‍ പ്രകടിപ്പിച്ച മത്സര വീര്യം തിരുനെല്ലൂരിന് അഭിമാനിക്കാനാകും.സമാപനവേളയിൽ ഇന്ത്യന്‍ അംബാസഡർ സഞ്ജിവ് അറോറ , ശ്രി.ഗിരീഷ് (ഐ.സി.സി പ്രസിഡൻണ്ട്‌ ) , അബു കാട്ടിൽ ( ഐ.സി.സി അഫ്‌ലിയേഷൻ & കൗണ്സിലർ സർവീസ് ഹെഡ് ) , അഞ്ചു ബോബി ജോര്‍ജ് ( ഇന്ത്യന്‍ ഒളിമ്പ്യൻ മെഡലിസ്ററ് ) നദാ സൈദാൻ (ഖത്തർ നാഷണല്‍ ഒളിമ്പിക്‌സ്‌ മെഡലിസ്ററ്) എന്നീ (പമുഖർ മുഹമ്മദൻസ് ഖത്തർ ടീമംഗങ്ങളോടൊപ്പം ചേര്‍ന്ന് ധന്യ മുഹൂര്‍ത്തങ്ങള്‍ പങ്കു വെച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നു മുഹമ്മദന്‍‌സ്‌ ടീം അം‌ഗങ്ങള്‍ പറഞ്ഞു.സാംസ്കാരിക സേവന കായിക തലങ്ങളിൽ ഉയരങ്ങളിലേക്കുള്ള പ്രവാസി കൂട്ടായ്‌മയുടെ മുന്നേറ്റത്തെ പ്രമുഖര്‍ പ്രശംസിച്ചു.

കായികദിനത്തിൽ മുഹമ്മദൻസ് ഖത്തറിന് പങ്കാളിത്തം ഉറപ്പാക്കാന്‍ ഐ.സി.സി ഔദ്യോഗിക ഭാരവാഹി കൂടിയായ അബു കാട്ടിലിന്റെ സഹകരണത്തിന് ടീം മാനേജര്‍ ഷൈദാജ് മൂക്കലെയും ടീം ചെയർമാൻ സലീം നാലകത്തും നന്ദി പ്രകാശിപ്പിച്ചു.