നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday 9 February 2016

കായിക ദിനം സമുചിതമായി ആഘോഷിച്ചു

ദോഹ: തിരുനെല്ലൂര്‍ പ്രവാസികളുടെ കലാ കായിക വിഭാഗമായ  മുഹമ്മദന്‍‌സ്‌ ഖത്തര്‍, കായിക ദിനത്തോടനുബന്ധിച്ച്‌ വിവിധ മത്സരങ്ങളില്‍ ഭാഗഭാക്കുകളായതായി ചെയര്‍‌മാന്‍ സലീം നാലകത്ത്‌ അറിയിച്ചു.ഇന്ത്യന്‍ എമ്പസിയുടെ പ്രവാസി മുഖമായ ഐസിസി യുമായി ബന്ധപ്പിക്കുന്നതില്‍ മഹല്ലിന്റെ സീനിയര്‍ അംഗവും ഐസിസി ഔദ്യോഗിക സ്ഥാനവും അലങ്കരിക്കുന്ന അബു കാട്ടില്‍ സജീവമായി രംഗത്തുണ്ടായിരുന്നു.മുഹമ്മദന്‍‌സിനെ ദേശിയ കായിക ദിനത്തില്‍ സജ്ജമാക്കുന്നതില്‍ ബദ്ധശ്രദ്ധനായ മുഹമ്മദന്‍‌സ്‌ മാനേജര്‍ സൈദാജിന്റെ സേവനം പ്രശംസിക്കപ്പെട്ടു.മത്സര സന്നദ്ധമാകുന്നതിന്റെ ഭാഗമായി തലേന്നാള്‍ നടന്ന പ്രത്യേക പരിശീലന പരിപാടിയില്‍ സീനിയര്‍ അംഗങ്ങളായ ഹമീദ്‌ ആര്‍.കെ താജുദ്ധീന്‍ കുഞ്ഞാമു എന്നിവര്‍ പങ്കെടുത്തതായി കോഡിനേറ്റര്‍ ഹാരിസ് അബ്ബാസ്‌ അറിയിച്ചു.

അല്‍‌അറബി സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ ദേശീയ കായികദിനത്തോടനുബന്ധിച്ചുള്ള ഓട്ടത്തിലും,കമ്പവലിയിലും,ക്രിക്കറ്റിലും മുഹമ്മദന്‍-സിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
ഖത്തര്‍ ദേശീയ കായിക ദിനം പ്രമാണിച്ച് രാജ്യത്ത് ചൊവ്വാഴ്ച്ച പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ വര്‍ഷവും ഫിബ്രവരി മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ഖത്തര്‍ ദേശീയ കായിക ദിനമായി ആചരിക്കുന്നത്. രാജ്യം ഒന്നടങ്കം ഒരു ദിവസം സ്‌പോര്‍ട്‌സിനും ശാരീരികക്ഷമത നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമായി നീക്കിവെച്ചാണ് ദേശീയ കായിക ദിനം സംഘടിപ്പിക്കുന്നത്.

സിറ്റി എക്‌സ്ചേഞ്ചും,ഇസ്‌ലാമിക്‌ എക്‌സ്‌ചേഞ്ചും സം‌യുക്തമായി പ്രായോജകരായ ടൂര്‍‌ണംമന്റിനുള്ള ഒരുക്കങ്ങളില്‍ സജീവരായിരിക്കുകയാണ്‌.മുഹമ്മദന്‍‌സ്‌ ഖത്തര്‍.