മുല്ലശ്ശേരി:മുല്ലശ്ശേരി പഞ്ചായത്തിന്റെ കായലോര ഗ്രാമമാണ് തിരുനെല്ലൂര്‍. കിഴക്കെകര പടിഞ്ഞാറെക്കര എന്നീ രണ്ട് കരകളിലായി അധികാരികളുടെ അവഗണന മാത്രം ഏറ്റ് വാങ്ങാന്‍ വിധിക്കപ്പെട്ട കൊച്ചുഗ്രാമം.ആസൂത്രണങ്ങള്‍ കേവലം സൂത്രങ്ങളായി പരിമിതപ്പെട്ടപ്പോള്‍ കൊട്ടിഘോഷിക്കപ്പെട്ട സൗഭഗ്യം ദൗര്‍ഭാഗ്യമായതിന്റെ കഥയാണ് ഈ ഗ്രാമത്തിന് പറയാനുള്ളത്.പ്രദേശത്തെ വലിയ പ്രതീക്ഷയായി അവതരിപ്പിക്കപ്പെട്ട കനാല്‍ ജല പദ്ധതി അമ്ലാംശമുള്ള ഭൂഗര്‍ഭ ജലത്തിന്റെ തോതില്‍ മാറ്റം വരാനെങ്കിലും സഹായിക്കും എന്ന പ്രതീക്ഷയില്‍ ആശ്വസിക്കുകയായിരുന്നു ഈ കൊച്ചു ഗ്രാമം.
സംസ്ഥാനത്തിന്റെ തന്നെ പലഭാഗങ്ങളിലും കര്‍ഷകര്‍ പാടശേഖരങ്ങള്‍ മണ്ണിട്ട് നികത്തി ലാഭമുള്ളതും എളുപ്പമുള്ളതുമായ മറ്റ് കൃഷി സമ്പ്രദായങ്ങളിലേക്ക് തിരിഞ്ഞപ്പോഴും തിരുനെല്ലൂരിന്റെ പാടശേഖരം ശുദ്ധജല പദ്ധതിയുടെ മധുരിക്കുന്ന കിനാവില്‍ കരിഞ്ഞുണങ്ങുകയായിരുന്നു.ഈ ഗ്രാമത്തിന്റെ തെക്കേ അറ്റത്ത് കൂടെ ഭീമാകാരനായി കടന്ന് വന്ന് ഇടിയഞ്ചിറയില്‍ അവസാനിക്കുന്ന ശുദ്ധജല പാദ്ധതി തിരുനെല്ലൂരിന്റെ കാര്‍ഷിക സ്വപനങ്ങള്‍ തൂത്തെറിയാനും വെള്ളപ്പൊക്ക സാഹചര്യങ്ങള്‍ രൂക്ഷമാകാനും മാത്രമാണ് സഹായിച്ചത്.
ഈ ദുര്‍ഗതിയ്‌ക്ക് അറുതി വരുത്താനുള്ള പഞ്ചായത്തിന്റെ നിശ്ചയ ദാര്‍ഢ്യം യാഥാര്‍ഥ്യമാകുമെന്ന ശുഭ സുചനകള്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ ഹുസൈന്‍ ദിതിരുനെല്ലൂരുമായി പങ്കു വെച്ചു.ഡിസംബര്‍ 14 ന് തിരുനെല്ലൂര്‍ പടവില്‍ നിലം ഉഴുതു തുടങ്ങുമെന്നു പ്രസിഡണ്ട് പറഞ്ഞു.ഘട്ടം ഘട്ടം മായുള്ള പ്രവര്‍ത്തന നൈരന്തര്യമാണ് തിരുനെല്ലൂരിലെ നെല്‍കൃഷി സ്വപ്‌നത്തെ സാക്ഷാല്‍കാരത്തിലേയ്‌ക്ക് നയിച്ചത്.പ്രാഥമികമായി കര്‍ഷകരെ വിളിച്ചിരുത്തി സംസാരിച്ചും,അവരുടെ അഭിപ്രായങ്ങള്‍ മുഖവിലെക്കെടുത്തും ഒപ്പം അവര്‍ക്കു വേണ്ട ബോധവത്കരണം നല്‍കിയും ഒക്കെയാണ് ഈ വിഭാവനയെ ഇതു വരെ എത്തിക്കാനായത്.
സംസ്‌ഥാനത്തെ പ്രാദേശിക പഞ്ചായത്ത് തല കൃഷി ഭവനുകളുടെ പങ്കാളിത്തത്തെ ഊര്‍ജ്ജസ്വലമാക്കാനുതകും വിധം തദ്ധേശവാസികളുടെ ഭാഗദേയത്വം ഉറപ്പാക്കാനുള്ള ആത്മാര്‍ഥമായ ശ്രമങ്ങളുടെ പ്രതിഫലനം സഹൃദയരായ കര്‍ഷകരുടെ കൂട്ടുത്തരവാദത്തോടെ ഹരിതാഭമാകുമെന്ന ശുഭ പ്രതീക്ഷ ശ്രീ എ.കെ ഹുസൈന്റെ വാക്കുകള്‍ക്ക് തിളക്കം കൂട്ടുന്നു.ഒപ്പം ഒരു ഗ്രാമത്തിന്റെ കാര്‍ഷിക സ്വപ്‌നങ്ങള്‍ കതിരണിയാനും തുടങ്ങുന്നു.

ദിതിരുനെല്ലുരിനു വേണ്ടി
മഞ്ഞിയില്‍