നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, 15 December 2016

ജനകീയനായ പഞ്ചായത്ത് പ്രസിഡണ്ട്‌

മുല്ലശ്ശേരി:പഞ്ചായത്തിലെ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ കര്യങ്ങള്‍‌ക്കും തദ്ധേശ വാസികളുടെ അര്‍‌ഹമായ അവകാശങ്ങള്‍‌ക്കും താല്‍പര്യങ്ങള്‍ക്കും പ്രാധാന്യം നല്‍‌കും വിധമാണ്‌ പഞ്ചായത്തിന്റെ പ്രവര്‍‌ത്തനങ്ങള്‍. ജനകീയനായ മുല്ലശ്ശേരി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ.കെ ഹുസൈന്‍ ദിതിരുനെല്ലൂരിനോട്‌ പറഞ്ഞു.വിശിഷ്യാ തീരദേശ പ്രദേശങ്ങളിലെ പ്രയാസങ്ങളെ പഠിക്കാനും പരിഹരിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.സംസ്ഥാന പ്രാദേശിക തലത്തില്‍ പഞ്ചായത്തിന്റെയും പരിസര പഞ്ചായത്തുകളുടേയും ഒരുവേള മണ്ഡലത്തിന്റെയും സഹകരണവും സഹവര്‍‌ത്തിത്വവും ഉറപ്പാക്കാനും ശ്രദ്ധിക്കാറുണ്ട്‌.കാലങ്ങളായി വെള്ളക്കെട്ടും ദുരിതവും പേറുന്ന പെരിങ്ങാടിന്റെ ദുരവസ്ഥയ്‌ക്ക്‌ സ്ഥായിയായ പരിഹാരവും അജണ്ടയിലുണ്ടെന്നും പ്രസിഡണ്ട്‌ ഹുസൈന്‍ വിശദീകരിച്ചു.

തിരുനെല്ലൂരിലെ കാര്‍ഷിക സ്വപ്‌നം യാഥാര്‍‌ഥ്യമാക്കുന്നതില്‍ സഹകരിച്ചവരെ ഏറെ നന്ദിയോടെ എ.കെ. ഹുസൈന്‍ സ്‌മരിച്ചു.കാര്‍‌ഷിക സര്‍‌വകലാശാല,കൃഷി വകുപ്പ്‌,ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ കര്‍ഷകര്‍ എല്ലാവരുടേയും കൂട്ടായ ശ്രമത്തിലാണ്‌ തിരുനെല്ലൂര്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയത്.മണലൂര്‍ മണ്ഡലം എം.എല്‍.എ മുരളി പെരുനെല്ലിയും കൃഷിവകുപ്പ്‌ മന്ത്രി വി.എസ്‌ സുനില്‍ കുമാറും എല്ലാ സഹകരണവും ഉറപ്പു നല്‍‌കിയതായും അദ്ധേഹം പറഞ്ഞു.