ദോഹ:ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂരിന് പുതിയ നേതൃത്വവും നിര്‍വാഹക സമിതിയും പ്രവര്‍ത്തക സമിതിയും നിലവില്‍ വന്നു.ഷറഫു ഹമീദിന് മുന്നാമൂഴം.ഷിഹാബ് ഇബ്രാഹീമിന് തുടര്‍ച്ചയായ ജനറല്‍ സെക്രട്ടറി പദം.വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് റഷിദ് കെ.ജിയും, ട്രഷറര്‍ സ്ഥാനത്തേക്ക് സലീം നാലകത്തും സെക്രട്ടറിയായി ഷൈദാജ് മൂക്കലെയും തെരഞ്ഞെടുക്കപ്പെട്ടു.മീഡിയാ സെല്‍ അധ്യക്ഷനായി അസിസ് മഞ്ഞിയില്‍ മീഡിയാ സെല്‍ അംഗമായി ഹമീദ് ആര്‍.കെ എന്നിവരും നിയോഗിക്കപ്പെട്ടു.കൂടാതെ രണ്ട് അസി:സെക്രട്ടറിമാരായി തൗഫീഖ് താജുദ്ധീനും,ഹാരിസ് അബ്ബാസും നിയുക്തരായി.നിര്‍വാഹക സമിതിയിലെ ഒമ്പതു അംഗങ്ങളടക്കം പ്രവര്‍ത്തക സമിതിയിലേക്ക് 29 പേര്‍ ജനറല്‍ ബോഡിയില്‍ അംഗീകരിക്കപ്പെട്ടു.