നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 27 January 2017

ഖ്യു.മാറ്റിന്‌ പുതിയ നേതൃത്വം

ദോഹ:ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂരിന്‌ പുതിയ നേതൃത്വവും നിര്‍‌വാഹക സമിതിയും പ്രവര്‍ത്തക സമിതിയും നിലവില്‍ വന്നു.കര്‍‌മ്മ നിരതനായി രം‌ഗം നിറഞ്ഞതിനു ധര്‍‌മ്മം മറക്കാത്ത പിന്തുണ നല്‍‌കപ്പെട്ടപ്പോള്‍ ഷറഫു ഹമീദിന്‌  ഖ്യുമാറ്റ്‌ സാരഥിയായി മുന്നാമൂഴം.സേവന സന്നദ്ധതയുടെ നാള്‍ വഴികളില്‍ പിന്തിരിയാതെ മുന്നേറുക എന്ന സന്ദേശം പകര്‍‌ന്ന്‌ ഷിഹാബ്‌ ഇബ്രാഹീമിന്‌ തുടര്‍ച്ചയായ ജനറല്‍ സെക്രട്ടറി പദം.

യുവ കായിക ഹൃദയങ്ങളെ അടക്കി വാണ റഷീദ്‌ കെ.ജിക്ക്‌ വൈസ്‌ പ്രസിഡണ്ട്‌ സ്ഥാനം.സാന്ത്വന സംരം‌ഭങ്ങളില്‍ വിശ്രമമില്ലാത്ത സലീം നാലകത്ത്‌ ഖ്യുമാറ്റിന്റെ പുതിയ ട്രഷറര്‍.കഴിവും മികവും തെളിയിച്ച ഷൈദാജ്‌ മൂക്കലെക്ക്‌ സെക്രട്ടറിയായി വീണ്ടും നിയോഗം.

മീഡിയാ സെല്‍ അധ്യക്ഷനായി അസിസ്‌ മഞ്ഞിയില്‍ മീഡിയാ സെല്‍ അം‌ഗമായി ഹമീദ്‌ ആര്‍.കെ എന്നിവരും സ്ഥാനമേറ്റു.കൂടാതെ രണ്ട്‌ അസി:സെക്രട്ടറിമാരായി തൗഫീഖ്‌ താജുദ്ധീനും,ഹാരിസ്‌ അബ്ബാസും നിയുക്തരായി.നിര്‍‌വാഹക സമിതിയിലെ ഒമ്പതു അം‌ഗങ്ങളടക്കം പ്രവര്‍‌ത്തക സമിതിയിലേക്ക്‌ 29 പേര്‍ ജനറല്‍ ബോഡിയില്‍ അംഗീകരിക്കപ്പെട്ടു.

അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍,അബു മുഹമ്മദ്‌ മോന്‍,അനസ്‌ ഉമര്‍,ആരിഫ്‌ ഖാസ്സിം,അസീസ്‌ മഞ്ഞിയില്‍ ഹമീദ്‌ ആര്‍.കെ,ഹാരിസ്‌ അബ്ബാസ്‌,ഹുസൈന്‍ കെ.വി,ജാബിര്‍ ഉമര്‍ , കമറു കടയില്‍,ലത്വീഫ് അഹമ്മദ്‌, മുഹമ്മദ്‌ ഇസ്‌മാഈല്‍,നസീര്‍ മുഹമ്മദ്‌, നാസര്‍ കരീം,റഷാദ്‌ കെ.ജി,റഷിദ്‌ കെ.ജി,സലീം നാലകത്ത്‌,ഷഹിര്‍ പി.എ,ഷൈദാജ്‌ മൂക്കലെ,ഷമീര്‍ കുഞ്ഞു,ഷം‌സുദ്ധീന്‍ തറയില്‍,ഷറഫു ഹമീദ്‌,ഷിഹാബ്‌ എം.ഐ,ഷിഹാബ്‌ ആര്‍.കെ,ഷൈബു ഖാദര്‍ മോന്‍,സിദ്ധീഖ്‌ കരീം,താജുദ്ധീന്‍ എന്‍.വി,തൗഫീഖ്‌ താജുദ്ധീന്‍,യൂസഫ്‌ ഹമീദ്‌ എന്നീ 29 പേരാണ്‌ പ്രവര്‍‌ത്തക സമിതി അം‌ഗങ്ങള്‍.

പ്രസിഡണ്ട്‌ ഷറഫു ഹമീദ് അധ്യക്ഷത വഹിച്ച ആദ്യ സെഷനില്‍ ഖ്യുമാറ്റ്‌ സീനിയര്‍ അം‌ഗം അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍ പ്രാര്‍‌ഥനയും നസ്വീഹത്തും നടത്തി.ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍‌ട്ടവതരണവും ചര്‍ച്ചയും നടന്നതിനു ശേഷം.മുഖ്യ മന്ത്രിയില്‍ നിന്നും പ്രത്യേക പുരസ്‌കാരത്തിനര്‍‌ഹനായ ഷറഫു ഹമിദിനെ ഖ്യുമാറ്റ്‌ സീനിയര്‍ അം‌ഗം ഹമീദ്‌ ആര്‍.കെ പ്രത്യേക മൊമന്റൊ നല്‍‌കി ആദരിച്ചു.അസി:സെക്രട്ടറി ഷൈതാജ്‌ മൂക്കലെയുടെ നന്ദി പ്രകാശനത്തോടെ ആദ്യസെഷന്‍ സമാപിച്ചു.

രണ്ടാമത്തെ സെഷന്‍ തെരഞ്ഞെടുപ്പ്‌ സമിതിയുടെ നിയന്ത്രണത്തില്‍ സമാരം‌ഭം കുറിച്ചു.അസീസ്‌ മഞ്ഞിയില്‍,ഹമീദ്‌ ആര്‍.കെ,എന്നിവര്‍‌ക്കു പുറമെ ആരിഫ്‌ ഖാസ്സിം,ഉമര്‍ തെക്കെയില്‍,താജുദ്ധീന്‍ കുഞ്ഞാമു തുടങ്ങിയവരുടെ മേല്‍‌നോട്ടത്തില്‍ പുതിയ കാലയലവിലേക്കുള്ള പ്രവര്‍‌ത്തക സമിതിയും,നേതൃത്വവും നിര്‍‌വാഹക സമിതിയും തെരഞ്ഞെടുക്കപ്പെട്ടു.

പ്രവര്‍‌ത്തക സമിതി ശുപാര്‍‌ശ ചെയ്‌ത നിശ്ചിത അം‌ഗങ്ങളുടെ പേരു വിവരങ്ങള്‍ അവതരിപ്പിച്ച്‌ ജനറല്‍ ബോഡിയുടെ അംഗീകാരം നേടിയതിനു ശേഷം പുതിയ പ്രവര്‍‌ത്തക സമിതിയെ തെരഞ്ഞെടുപ്പ്‌ അധ്യക്ഷന്‍ പ്രഖ്യാപിച്ചു.തുടര്‍‌ന്നു രഹസ്യ ബാലറ്റു പ്രകാരം പ്രസിഡണ്ട്‌,വൈസ്‌ പ്രസിഡണ്ട്‌,ജനറല്‍ സെക്രട്ടറി,സെക്രട്ടറി,ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയകള്‍ തുടങ്ങി.അം‌ഗങ്ങള്‍ വരിയായി വന്നു തങ്ങളുടെ പേരുകള്‍ രേഖപ്പെടുത്തി ബാലറ്റുകള്‍ കരസ്ഥമാക്കി വോട്ടു രേഖപ്പെടുത്തി.എല്ലാവരും സമ്മതിദാനാവകാശം രേഖപ്പെടുത്തി എന്നുറപ്പാക്കിയതിനു ശേഷം വോട്ടെണ്ണല്‍ തുടങ്ങി.വോട്ടെണ്ണല്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ സര്‍‌ഗ്ഗ പ്രതിഭകളായ ഹം‌ദാന്‍,റഷാദ്‌ തുടങ്ങിയവര്‍ ഗനാലാപനം നടത്തി.

റജിസ്റ്റര്‍ ചെയ്യപ്പെട്ടതിനു തുല്യമായ വോട്ടു രേഖപ്പെടുത്തിയെന്നു ഉറപ്പാക്കിയതിനു ശേഷം നിറം തിരിച്ചു വോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തി.സൂക്ഷ്‌മമായ വിലയിരുത്തലിനു ശേഷം ഫല പ്രഖ്യാപനം നടത്തി.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലുരിന്റെ എല്ലാം അം‌ഗങ്ങള്‍‌ക്കും കൃതജ്ഞത രേഖപ്പെടുത്തി ജനറല്‍ ബോഡി സമാപിച്ചു.