നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 29 January 2017

ആശംസാ പ്രവാഹം

ദോഹ:ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂരിന്റെ 2017 കാലയളവിലേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെട്ട പുതിയ നേതൃത്വത്തിന്‌ ആശംസാ പ്രവാഹം.ഷറഫു ഹമീദിന്റെ സാരഥ്യത്തില്‍ വൈസ്‌ പ്രസിഡണ്ട് റഷീദ് കെ.ജി,ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ,സെക്രട്ടറി ശൈദാജ്‌ മൂക്കലെ,ട്രഷറര്‍ സലീം നാലകത്ത്,മീഡിയാ വിഭാഗം:- അസീസ്‌ മഞ്ഞിയില്‍,ഹമീദ്‌ ആര്‍.കെ,സെക്രട്ടറിമാര്‍ ഹാരിസ്‌ അബ്ബാസ്‌,തൗഫിഖ്‌ താജുദ്ധീന്‍  എന്നിവരടങ്ങിയ നേതൃ നിരയെ മഹല്ലിലനകത്തും പുറത്തുമുള്ള സം‌ഘങ്ങളും സം‌ഘടനകളും പ്രശം‌സിച്ചു.

തിരുനെല്ലൂര്‍ മഹല്ല്‌ പ്രസിഡണ്ട്‌ ഹാജി അഹമ്മദ്‌ കെ.പി,ജനറല്‍ സെക്രട്ടറി ജമാല്‍ ബാപ്പുട്ടി,നൂറുല്‍ ഹിദായ മദ്രസ്സ സെക്രട്ടറി നൗഷാദ്‌ ഇബ്രാഹീം,ഖ്യു മാറ്റ്‌ മുന്‍‌ പ്രസിഡണ്ട്‌ അബു കാട്ടില്‍,നാട്ടിലെ ഖ്യുമാറ്റ്‌ പ്രതിനിധി ഇസ്‌മാഈല്‍ ബാവ,കെ.എന്‍.എം പ്രതിനിധി ഷം‌സുദ്ധീന്‍ പുതിയ പുരയില്‍,പൂന കേരള ജമാ‌അത്ത്‌ ജനറല്‍ സെക്രട്ടറി കബീര്‍ മുഹമ്മദ് വലിയകത്ത്,പ്രവാസി സമിതികളുടെ ഭാരവാഹികളും പ്രതിനിധികളുമായ എമിറേറ്റ്‌സില്‍ നിന്നും ഉമര്‍‌കാട്ടില്‍,ഷിയാസ്‌ അബൂബക്കര്‍,ഹുസൈന്‍ കാട്ടില്‍,ഷറഫുദ്ധീന്‍ പി.കെ,അഫ്‌സല്‍ ഇബ്രാഹീം,സൈനുദ്ധീന്‍ ഖുറൈഷി,ബഹറൈന്‍ പ്രതിനിധി നൗഷാദ്‌ അഹമ്മദ്,ഒമാനില്‍ നില്‍ നിന്നും അബൂ ഹനീഫ തട്ടുപറമ്പില്‍,സഊദി അറേബ്യയില്‍ നിന്നും നഫ്‌സല്‍ ഇബ്രാഹീം തുടങ്ങിയവരും ആശം‌സകള്‍ നേര്‍‌ന്നു.

ഇന്ത്യന്‍ നാഷണല്‍ കോഗ്രസ്സ്‌ (ഐ) തിരുനെല്ലൂര്‍ യൂണിറ്റ്, കെ.എന്‍.എം തിരുനെല്ലുര്‍ യൂണിറ്റ്,എം.എസ്‌.എം തിരുനെല്ലൂര്‍ യൂണിറ്റ്, ഐ.എസ്‌.എം തിരുനെല്ലൂര്‍ യൂണിറ്റ്,എസ്.എസ്.എഫ് തിരുനെല്ലൂര്‍ യൂണിറ്റ് തുടങ്ങിയ ഇതര കൂട്ടായ്‌മകളും ആശം‌സകള്‍ അറിയിച്ചു.

മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ എ.കെ.ഹുസൈന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷരീഫ്‌ ചിറക്കല്‍ വിവിധ സം‌ഘടനാ പ്രതിനിധികളും ആശം‌സകള്‍ കൈമാറി.