നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 20 January 2017

മുഹമ്മദന്‍‌സ്‌ ബി ടീം ഫൈനലില്‍

ദോഹ:മുഹമ്മദന്‍‌സ്‌ ഖത്തര്‍ ക്രിക്കറ്റുത്സവം കൊടിയിറങ്ങും മുമ്പുള്ള ആവേശ ലഹരിയിലാണ്‌ പ്രേക്ഷകരും ക്രിക്കറ്റ് പ്രേമികളും അണികളും.സുസജ്ജമായ ഒരുക്കങ്ങള്‍ ഉറപ്പു വരുത്തി അരങ്ങിലും അണിയറയിലും നിറഞ്ഞു നില്‍‌ക്കുകയാണ്‌ മുഹമ്മദന്‍‌സിന്റെ നായകര്‍.ആദ്യ കളി കഴിഞ്ഞതിന്റെ വിശേഷം കെ.ജി റഷീദ്‌ പങ്കു വെച്ചിരിക്കുന്നു.ഹാരിസ്‌ നായകനും തൗഫീഖ്‌ ഉപ നായകനുമായ മുഹമ്മദന്‍‌സ്‌ ബി ടീം ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നു.64 റണ്‍‌സിനു ബൈല്‍സ് ഇലവനെ തോല്‍‌പ്പിച്ചു കൊണ്ടാണ്‌ ഫൈനലില്‍ ഇടം പിടിച്ചത്.ടോട്ടല്‍ സ്കോര്‍ 130 കെ.ജി വിശദീകരിച്ചു.ഷറഫു സെയ്‌തു മുഹമ്മദ്‌ നയിക്കുന്ന മുഹമ്മദന്‍‌സ്‌ എ യും മലബാര്‍ ഇലവനും തമ്മില്‍ കളി പുരോഗമിക്കുകയാണ്‌.
ദിതിരുനെല്ലൂര്‍