മുഹമ്മദന്‍സ് ഖത്തറിന് പുതിയ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടു.മുഹമ്മദന്‍സ് ഖത്തര്‍ സാരഥിയുടെ അധ്യക്ഷതയില്‍ ഷാലിമാര്‍ ഹോട്ടലില്‍ വെച്ചു ചേര്‍ന്ന ജനറല്‍ ബോഡി മുഈനുദ്ധീന്റെ ഖിറാഅത്തോടെ ആരംഭിച്ചു.വാര്‍ഷിക റിപ്പോര്‍ട്ടും റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയും കഴിഞ്ഞതിനു ശേഷം ക്യാപ്‌റ്റന്‍ ഷിഹാബ് ആര്‍.കെ ശുപാര്‍ശ ചെയ്‌ത ഒമ്പത് അംഗങ്ങളെ യോഗം ഐക്യ കണഠേന അംഗീകരിക്കുകയായിരുന്നു.സലീം നാലകത്ത് (പ്രസിഡണ്ട്) ഷൈദാജ് മൂക്കലെ (ടീം മാനേജര്‍ ) റഷീദ് ഖുറൈഷി (ജനറല്‍ സെക്രട്ടറി)ഷറഫു സെ്‌യ്‌തു മുഹമ്മദ് (അസി.സെക്രട്ടറി) ഷഹീര്‍ അഹമ്മദ് (ട്രഷറര്‍ ) ഹാരിസ് അബ്ബാസ്(കോഡിനേറ്റര്‍) ഫാസില്‍ അഹമ്മദ് (ടീം കോച്ച്) ഷിഹാബ് കുഞ്ഞു മോന്‍ (ടീം ക്യാപ്‌റ്റന്‍) തൗഫീഖ് താജുദ്ധീന്‍ (വൈസ് ക്യാപ്‌റ്റന്‍)എന്നിവരാണ് ഭാരവാഹികള്‍.
തിരുനെല്ലൂര്‍ മഹല്ലില്‍ നിന്നും പ്രവാസികളായി ഖത്തറിലെത്തിയവരുടെ കലാ കായിക കൂട്ടായ്‌മയാണ് മുഹമ്മദന്‍സ് ഖത്തര്‍.വിശാല തിരുനെല്ലൂര്‍ മഹല്ലിനെ പ്രതിനിധീകരിച്ച് ഖത്തറില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലുരിന്റെ സഹകാരികളും സഹചാരികളുമാണ് മുഹമ്മദന്‍സ് ഖത്തര്‍.