നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday 9 January 2017

ക്രിക്കറ്റുത്സവം ക്വാര്‍‌ട്ടര്‍ ഫൈനല്‍

ദോഹ:ഖത്തറിലെ പ്രമുഖ എക്‌സചേഞ്ചുകളായ സിറ്റിയും ഇസ്‌ലാമിക് എക്‌ചേഞ്ചും പ്രായോജകരായ മുഹമ്മദന്‍‌സ്‌ ഖത്തര്‍ സീസണ്‍ 2 ക്രിക്കറ്റുത്സവത്തിന്റെ ക്വാര്‍‌ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ജനുവരി 13 ന്‌ അടുത്ത വാരാന്ത്യത്തില്‍  അരങ്ങേറും.കാലത്ത്‌ 6.30 ന്‌ ആരം‌ഭിക്കുന്ന ആദ്യ മത്സരത്തില്‍ ഫ്രണ്ട്‌സ്‌ എലവന്‍ ഖത്തര്‍,ബൈല്‍‌സ്‌ ദോഹയെ നേരിടും.മുഹമ്മദന്‍‌സ്‌ ബിയും യാസ്‌ തൃശൂരും തമ്മിലുള്ള കളി 8.30 ന്‌ കളം നിറയും.ഉച്ച ഭക്ഷണത്തിനു ശേഷം 1.30 ന്‌ മുഹമ്മദന്‍‌സ്‌ എ യും ബൂംബൂം ടീമും തമ്മിലുമായിരിക്കും മത്സരം നടക്കുക.ശേഷം കഴിഞ്ഞ വാരാന്ത്യം സാങ്കേതിക കാരണങ്ങളഅല്‍ നടക്കാതെ പോയ കാസര്‍‌ഗോഡ്‌ എലവനും മലബാര്‍ എലവനും തമ്മിലുള്ള മത്സരത്തില്‍ വിജയിക്കുന്ന ടീമും എലൈറ്റ് എലവനും തമ്മില്‍ മാറ്റുരയ്‌ക്കും.
ജനുവരി 20 ന്‌ കാലത്ത്‌ സെമി ഫൈനല്‍ മത്സരങ്ങളും ഉച്ചക്ക്‌ ശേഷം ഫൈനല്‍ മത്സരവും നടക്കുമെന്നും മുഹമ്മദന്‍‌സ്‌ ഭാരവാഹികള്‍ പറഞ്ഞു.
ദിതിരുനെല്ലൂര്‍.