മുല്ലശ്ശേരി:മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വീടുകളും വൈദ്യുതീകരിച്ചു കൊണ്ട് സമ്പൂര്‍ണ്ണ വൈദ്യുതീകരണം ലക്ഷ്യ്‌ത്തിലേയ്‌ക്ക് എത്തിക്കൊണ്ടിരിക്കുന്നതായി പഞ്ചായത്ത് പ്രസിഡണ്ട് എ.കെ ഹുസൈന്‍ പറഞ്ഞു.തിരുനെല്ലുരിലെ ശ്രി വേലായുധന്റെ വീട്ടില്‍ വൈദ്യുതി വിളക്ക് പ്രകാശിപ്പിച്ച് ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്.മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് വാര്‍ഡ് പ്രതിനിധി ഷരീഫ് ചിറക്കല്‍,പാവറട്ടി വൈദ്യുതി ഓഫിസ് പ്രതിനിധികള്‍ റഷീദ,സുരേഷ് എന്നിവര്‍ സംബന്ധിച്ചു.