നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 29 January 2017

ഉജ്ജ്വലം,അനുകരണീയം !

ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലുര്‍ തെരെഞ്ഞെടുപ്പ് തന്നെ വിഷയം.വീണ്ടും ഒരു യുവ നിര തന്നെ നേതൃത്വത്തിലേക്ക് കടന്നു വന്നിരിക്കയാണല്ലോ?ആഗോള തലത്തിൽ തന്നെ അഭിനന്ദന പ്രവാഹങ്ങളുടെ അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല.ലോകത്ത് അനവധി നിരവധി കൂട്ടായ്മകൾ പ്രവർത്തിക്കുന്നുണ്ടല്ലോ ?അതിൽനിന്നൊക്കെ ഖ്യു.മാറ്റിനെ വ്യതിരിക്തമാക്കുന്നത് എന്താണ് ? അതിന്റെ പ്രവർത്തന ക്ഷമതയും,യുവജന പങ്കാളിത്തവും,യാഥാർത്ഥ്യങ്ങളെ മുൻ നിര്‍ത്തിയുള്ള മാർഗ്ഗ രേഖയും നാടിനോടും നാട്ടുകാരോടുമുള്ള അടങ്ങാത്ത വാത്സല്യവും ഗുണകാംക്ഷയും,പ്രവർത്തന നൈരന്തര്യത്തിലെ നൂതനാശയങ്ങളും തുടങ്ങി ഒട്ടനവധി പ്രത്യേകതകൾ എടുത്ത് പറയാനാകും.ജനുവരി 27 നു ജനറൽ ബോഡി ഹാളിൽ കണ്ട അതിശയകരമായ അച്ചടക്കവും ലാളിത്യവും വിനയവും മനസ്സിനെ അതിയായി സന്തോഷിപ്പിക്കുന്നതായിരുന്നു.നാട്ടിലെ യുവാക്കളുടെ വൻ  നിര തന്നെയുണ്ടായിരുന്ന പരിപാടിയിൽ,ഭക്ഷണ തളികകൾ കൈമാറുന്നതിൽ തുടങ്ങി ,പേര്‍ രജിസ്റ്റർ ചെയ്തു ബാലറ്റ് പേപ്പർ കൈപ്പറ്റാൻ ക്ഷമയോടും അച്ചടക്കത്തോടും കൂടെയുള്ള നീണ്ട നിര കണ്ടപ്പോൾ,ആധുനികതയുടെ അമ്പരപ്പുകളിൽ നിന്നും മാറി നിന്നുകൊണ്ട് ,മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ട്,നാടിനും നാട്ടുകാർക്കും വേണ്ടി തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കാൻ എത്രമാത്രം യുവാക്കൾ ഉൽസുകരാണ് എന്നോർത്ത് പോയി.തീർച്ചയായും ഈ യുവാക്കൾ നാടിന്നഭിമാനമാണ് ഇവരിൽ നമുക്ക് പ്രതീക്ഷയർപ്പിക്കാം.സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.തെരെഞ്ഞെടുക്കപ്പെട്ട പുതിയ സമിതിക്കും ഇസ്‌ലാമികാഭിമുഖ്യത്തോടെ സംഘടനയെ മുന്നോട്ട് നയിക്കാൻ ഈമാനികാവേശം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ.ആമീൻ
അബ്ദുൽ ഖാദർ പുതിയ വീട്ടിൽ.