നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 1 February 2017

ലോകത്തിന്റെ ആകാശത്തേക്ക്..

മലബാറിന്റെ പച്ചപ്പിൽ നിന്ന് ,ലോകത്തിന്റെ ആകാശത്തേക്ക്:-.ഷെരീഫ് ചിറക്കൽ.

ഇ.അഹമ്മദ് സാഹിബിന്റെ നിര്യാണത്തോടെ നഷ്ടപ്പെടുന്നത് കേവലം ഒരു രാഷ്ട്രീയക്കാരനെയല്ല.ഇന്ത്യയുടെ ശബ്‍ദം ലോക വേദികളിൽ എത്തിച്ച പ്രഗത്ഭനായ ഒരു ഇന്ത്യൻ പുത്രനെയാണ്.
ഹരിത രാഷ്ട്രീയ വഴികളിൽ മഹാരഥന്മാരായ നേതാക്കളെ കണ്ടു വളർന്ന ബാല്യം.അദ്ദേഹത്തിന്റെ യവ്വനത്തെ  സമര തീഷ്ണമാക്കി. മുസ്ലിം വിദ്യാർത്ഥി സംഘടനയുടെ പ്രക്ഷോഭങ്ങളിൽ മുന്നിൽ നിന്ന് നയിച്ചു.പടി പടിയായി അദ്ദേഹം ഉയരുകയായിരുന്നു.പൂക്കോയ തങ്ങളും,ബാഫഖി തങ്ങളും,സി.എച്ചും അന്നത്തെ ആ ചെറുപ്പക്കാരനിൽ ഒരു നേതൃ ഗുണം കണ്ടു.ശിഹാബ് തങ്ങളുടെ ഓരം ചേർന്ന് നടന്നു.അവരുടെ ദീർഘ വീക്ഷണമാണ് പിന്നീട് യു.എന്നിൽ പോലും ശബ്ദമായതു.ഇന്ത്യയുടെ ഭൂപടത്തിൽ അറബികടലിനോട് ചേർന്ന് കിടക്കുന്ന കൊച്ചു കേരളത്തിലെ ഈ മനുഷ്യനാണ് ഇന്ത്യ മഹാരാജ്യത്തിന്റെ പ്രതിനിധിയായി ലോക വേദികളിൽ നിന്നത്‌.സർക്കാറുകൾ മാറിയപ്പോൾ പോലും ആ നയതന്ത്ര മികവിനെ ഉപയോഗപ്പെടുത്തി.യു.എൻ വേദിയിൽ പാലസ്‌തീന്‌ വേണ്ടി സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ തൊണ്ട ഇടറിയിരുന്നു. നെഹ്രുവിന്റെ കാലത്തു തുടങ്ങിയ ഇന്ത്യയുടെ 'ചേരി ചേരാ'നയം ഉറക്കെ പറഞ്ഞ് അദ്ദേഹം യു.എൻ അസ്സംബ്ലിയിൽ പശ്ചിമേഷ്യൻ പ്രധിനികളെ പോലും അത്ഭുതപ്പെടുത്തി.നീണ്ട കരഘോഷമായിരുന്നു അതിനു മറുപടിയായി യു.എൻ സെൻട്രൽ ഹാളിൽ മുഴങ്ങിയതു.പിന്നീടോ,മുമ്പോ ഇത്തരമൊരു സ്വീകാര്യം ഇന്ത്യൻ പ്രതിനിധിക്ക് അവിടെ കിട്ടിയിട്ടില്ല.അതെ അത് കൊണ്ടാണ് പറഞ്ഞത്: നഷ്ടമായത് 'ഒരു ഇന്ത്യൻ പുത്രനെയാണ്'എന്ന് .കേരളത്തിന്റെ പച്ചപ്പിൽ നിന്നും ലോകത്തിന്റെ ആകാശത്തോളം വളർന്ന മുസ്ലിം ലീഗുകാരൻ!! ലോകത്തിന്റെ  പുതിയ രാഷ്ട്രീയ കാലാവസ്‌ഥയിൽ വിശിഷ്യ ഇന്ത്യയുടെ മാനത്തു പെയ്യാൻ വെമ്പി നില്ക്കുന്ന അരികു വത്കരണത്തിന്റെ കറുത്ത മേഘ മഴയിൽ ഇ.അഹമ്മദ് ഒരു പ്രതീകമായിരുന്നു സമുദായത്തിനും,രാജ്യത്തിനും.പ്രചോദിതമായ ഒരു ഒരു അഭിമാന ബോധവും!അള്ളാഹു അദ്ദേഹത്തിന്റെ പാപങ്ങൾ പൊറുത്തു മർഹമത്തു ചെയ്യട്ടെ.. ആമീൻ.

ഷെരീഫ് ചിറക്കൽ