നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, 3 September 2019

ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

തിരുനെല്ലൂര്‍:മുഹമ്മദൻസ് തിരുനെല്ലൂരിന്റെ നേതൃത്വത്തിൽ നിലമ്പൂരിലും കവളപ്പാറയിലും പാതാറിലും  പ്രാന്ത പ്രദേശങ്ങളിലും ഉരുൾപൊട്ടലിലും പ്രളയത്തിലും സർവ്വസ്വവും നഷ്‌‌ടപ്പെട്ടവർക്ക് സഹായ ഹസ്തങ്ങളുമായി  സപ്‌തം‌ബര്‍ 9, വ്യാഴാഴ്ച രാവിലെ 7:30 ന്‌ യാത്ര പുറപ്പെടും.

യാത്രയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.സഹൃദയരായ നാട്ടുകാരുടെ സംഭാവനകൾ പാത്രങ്ങളായും വസ്‌ത്രങ്ങളായും പണമായും മുഹമ്മദൻസിനെ തേടിയെത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

മനുഷ്യസ്‌നേഹത്തിന്റെ കെടാത്ത വിളക്കുകൾ ഈ കെട്ട കാലത്തും നമുക്ക് നല്‍‌കുന്ന പ്രകാശവും ധൈര്യവും വലുതാണ്‌.ജാതിമത ഭേദങ്ങളില്ലാതെ മനുഷ്യപക്ഷത്തിന്റെ വക്താക്കളാകാം.

ഇതു വരെ ലഭിച്ച വീട്ടു സാധനങ്ങളും വസ്ത്രങ്ങളും തരം തിരിച്ചു പാക്ക് ചെയ്യുന്ന തിരക്കിലാണ് മുഹമ്മദൻസിന്റെ യുവശക്തി.സൈനുദ്ദീന്‍ ഖുറൈഷി വിശദീകരിച്ചു.