തിരുനെല്ലൂര്‍:മദ്രസ്സാ വിദ്യാര്‍ഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നു.നൂറുല്‍ ഹിദായ മദ്രസ്സയില്‍ നിന്നും പത്താം തരത്തില്‍ ഫര്‍ഹാന ഫാത്വിമ നൗഷാദ് ഉന്നത വിജയ ശതമാനം കരസ്ഥമാക്കി.തിരുനെല്ലൂര്‍ നൂറുല്‍ ഹിദായ മദ്രസ്സ സെക്രട്ടറി നൗഷാദ് ഇബ്രാഹീമിന്റെ മകളാണ് ഈ മികച്ച നേട്ടത്തിന് അര്‍ഹയായ ഫര്‍ഹാന ഫാത്വിമ.
വൈജ്ഞാനിക രംഗത്തും പാഠ്യ പാഠ്യേതര രംഗത്തും മികവ് തെളിയിക്കുന്ന നാടിന്റെ അഭിമാനമായ നൂറുല്‍ ഹിദായയുടെ പുത്രിക്ക് നന്മ തിരുനെല്ലൂര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.മികച്ച വിജയം നേടിയ വിദ്യാര്‍ഥി വിദ്യാര്‍ഥിനികളേയും നന്മ പ്രശംസ അറിയിച്ചു.വിജ്ഞാന ദാഹികളായ മക്കള്‍ക്ക് ഉത്തരോത്തരം വിജയ സോപാനങ്ങള്‍ കീഴടക്കാന്‍ സാധിക്കുമാറാകട്ടെ എന്ന് ആശംസാ സന്ദേശത്തില്‍ പറഞ്ഞു.