ദോഹ:മുഹമ്മദന്‍സ് ഖത്തറിന്റെ പുതിയ പ്രവര്‍ത്തന വര്‍ഷത്തേയ്‌ക്ക് സലീം നാലകത്ത് വീണ്ടും പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.റഷീദ് കെ.ജി യാണ് ജനറല്‍ സെക്രട്ടറി.ഷൈദാജ് എം.കെ ടീം മാനേജര്‍ പദം അലങ്കരിയ്‌ക്കും.ടീം ക്യാപ്‌റ്റന്‍ പദവിയില്‍ ശിഹാബ് ആര്‍.കെ തുടരും.ഷഹീര്‍ അഹമ്മദ് ട്രഷറര്‍ പദവിയെ ധന്യമാക്കും.
ഹാരിസ് അബ്ബാസ് (കോഡിനേറ്റര്‍),തൗഫീഖ് താജുദ്ദീന്‍(വൈസ് കേപ്‌റ്റന്‍)ഇര്‍ഷാദ് ഇസ്‌മാഈല്‍ (വൈസ് പ്രസിഡന്റ്), ഷറഫു കെ.എസ് (ജോ.സെക്രട്ടറി),റഹ്‌മാന്‍ സഗീര്‍(ജോ.സെക്രട്ടറി),മൊയ്‌നുദ്ദീന്‍,വിന്‍സന്‍ അഗസ്‌റ്റി,റഷാദ് ഖുറൈഷി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തക സമിതി അംഗങ്ങള്‍.
കഴിഞ്ഞ ദിവസം നീലിമയില്‍ വിളിച്ചു ചേര്‍ക്കപ്പെട്ട വാര്‍ഷിക ജനറല്‍ ബോഡിയില്‍ വെച്ചായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.മുഹമ്മദന്‍സിന്റെ എല്ലാ അംഗങ്ങളും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്തതായി നിയുക്ത ജനറല്‍ സെക്രട്ടറി കെ.ജി റഷീദ് അറിയിച്ചു.