നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 5 March 2017

മുഹമ്മദന്‍‌സ്‌ തല്‍‌സമയം വൈകുന്നേരം

തിരുനെല്ലുര്‍:ബാല പ്രതിഭകളുടെ അനുസ്‌മരണാര്‍ഥം മുഹമ്മദന്‍‌സ് ഒരുക്കുന്ന കാല്‍ പന്തു കളി രണ്ടാം ദിവസ മത്സരങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.കഴിഞ്ഞ ദിവസത്തെ കാലാവസ്ഥാ വ്യതിയാനം അജണ്ടകളില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ നിര്‍‌ബന്ധിരാക്കിയതായി ഭാരവാഹികള്‍ അറിയിച്ചു.
ഇന്നത്തെ കളികള്‍ രാവേറെ നീണ്ടു നില്‍‌ക്കും.വൈകുന്നേരം നടക്കാനിരിക്കുന്ന സാന്ത്വന സഹായം വിശിഷ്‌ടാതിഥികളുടെ സാന്നിധ്യത്തില്‍ നടക്കും.തിരുനെല്ലുരിന്റെ പ്രിയ എഴുത്തുകാരന്‍ റഹ്‌മാന്‍ തിരുനെല്ലൂര്‍ മുഖ്യാതിഥിയായിരിക്കും.പ്രസ്‌തുത പരിപാടികളുടെ എഫ്.ബി തത്സമയ പ്രസാരണം ഇന്ത്യന്‍ സമയം 07.15 ന്‌ പ്രക്ഷേപണം ചെയ്‌തു തുടങ്ങും.ദിതിരുനെല്ലുരിന്റെ സഹകരണത്തോടെയുള്ള പ്രക്ഷേപണത്തെ തിരുനെല്ലൂര്‍ പ്രവാസി കൂട്ടായ്‌മകള്‍ സ്വാഗതം ചെയ്‌തു