ദോഹ:ഖത്തര്‍
മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ഒരുക്കുന്ന സൗഹൃദയാത്രയുടെ
തയ്യാറെടുപ്പുകളില്‍ വ്യാപൃതരാണ് സൗഹൃദയാത്രാ ഉപ സമിതി
സംഘം.സൗഹൃദയാത്രയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്ക് ഏകദേശ രൂപം
വന്നിരിക്കുന്നു.
മെയ് 5 ന് വെള്ളിയാഴ്‌ച വൈകീട്ട് 2.30 ന്
പുറപ്പെട്ട് വൈകീട്ട് 3.30 ന് നിശ്ചയിക്കപ്പെട്ട ലൊക്കേഷനായ അല്‍ഖോര്‍
റിസോര്‍ട്ടിലെത്തുമെന്നു പ്രതീക്ഷിക്കുന്നു.ഖ്യു.മാറ്റ് മാര്‍ഗനിര്‍ദേശക
രേഖയുടെ അവതരണവും അതോടനുബന്ധിച്ച ഔദ്യോഗിക അജണ്ടകളും സൗഹൃദ സംഗമത്തില്‍ നടക്കും.കൂടാതെ.കളിയും കാര്യവും അതിര്‍ ലംഘിക്കാത്ത വിനോദങ്ങളും ഉണ്ടാകും.
കേട്ടെഴുത്ത്,പിരിച്ചെഴുത്ത്,പ്രവാസ
കാലത്ത്,നിമിഷ പ്രസംഗം,ക്വിസ്സ് മത്സരം തുടങ്ങിയ നിരുപ്രദ്രവകരമായ
മത്സരങ്ങളും തുടര്‍ന്ന് ചില കായിക മത്സരങ്ങളും അരങ്ങേറും.അത്താഴം കഴിച്ച്
തിരിച്ച് പോരും.
ദോഹയില്‍ നിന്നും പ്രസ്‌തുത
റിസോര്‍ട്ടിലേയ്‌ക്ക് ഏകദേശം 40 കിലോ മീറ്റര്‍ യാത്രാ ദൂരമുണ്ട്.കളിക്കാനും
കുളിക്കാനും പറയാനും പാടാനും ഒക്കെ സൗകര്യവും സ്വാതന്ത്ര്യവും
ഉണ്ടായിരിയ്‌ക്കും.അതിലുപരി ടൂര്‍ പ്രോഗ്രാമിലെ ഏറ്റവും ആകര്‍ഷക ഘടകമായ
പാചകം ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും.ഏതായാലും അംഗങ്ങളൊത്തുള്ള
ഉല്ലാസയാത്രയുടെ പ്രാധാന്യത്തെ കുറിച്ച് ഏറെ വിശദികരണം ആവശ്യമില്ലാത്ത
സാഹചര്യത്തില്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ വൈകാതെ ബന്ധപ്പെട്ടവര്‍
അറിയിക്കും.
യാത്രയില്‍ ഒരു ലഘു ഭക്ഷണം വാഹനത്തില്‍ വിതരണം ചെയ്യും.യാത്രയിലും ലൊക്കേഷനിലും അംഗങ്ങള്‍ക്ക് മാനസീകോല്ലാസം പകരും വിധമുള്ള പരിപാടികള്‍ക്ക് മീഡിയ സെല്‍ വിഭാഗം നേതൃത്വം നല്‍കും.'കളിയും കാര്യവും' എന്ന തലക്കെട്ടില്‍ പരസ്‌പരം,പാട്ടും പതവും എന്നീ മൂന്ന് ഇനങ്ങള്‍ ബസ്സില്‍ വെച്ചു തന്നെ നടക്കും.
അംഗങ്ങള്‍ തമ്മിലുള്ള ഊഷ്‌മളമായ ബന്ധം ഊട്ടിയുറപ്പിക്കാന്‍ സൗഹൃദയാത്ര നിമിത്തമാകുമെന്ന പ്രതീക്ഷ സാക്ഷാല്‍കരിക്കപ്പെടട്ടെ എന്ന പ്രാര്‍ഥനയാണ് നേതൃത്വത്തിനുള്ളത്.
മീഡിയാ സെല്‍