നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 29 April 2017

ക്ഷേമ പ്രവര്‍‌ത്തനങ്ങളാണ്‌ നമ്മുടെ മുഖ മുദ്ര


ദോഹ:ക്ഷേമ പ്രവര്‍‌ത്തനങ്ങളാണ്‌ നമ്മുടെ മുഖ മുദ്ര.വരാനിരിക്കുന്ന റമദാനിലും പുര്‍‌വ്വാധികം ഭം‌ഗിയായി നിര്‍‌വഹിക്കാന്‍ നമുക്ക്‌ സാധിക്കണം.ഷറഫു ഹമീദ്‌ പറഞ്ഞു.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രത്യേക നിര്‍‌വാഹക സമിതിയില്‍ തുടക്കം കുറിക്കുകയായിരുന്നു അധ്യക്ഷന്‍.

റമദാന്‍ റിലീഫ്‌ പ്രവര്‍‌ത്തനങ്ങളും നാട്ടിലെ ഇതര ക്ഷേമ പ്രവര്‍‌ത്തനങ്ങളും ഇഫ്‌ത്വാര്‍ സം‌ഗമവും ചര്‍‌ച്ച ചെയ്‌തു.സൗഹൃദ യാത്രയ്‌ക്ക്‌ ശേഷം അവധിയില്‍ നാട്ടിലേയ്ക്ക്‌ തിരിക്കുന്ന ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ യുടെ അഭാവത്തില്‍ ആക്‌ടിങ് ജനറല്‍ സെക്രട്ടറിയായി ഷൈദാജ് ചുമതല ഏല്‍‌ക്കും.

ഇനിയുള്ള ദിന രാത്രങ്ങള്‍ സൗഹൃദയാത്രയുടെ വിജയത്തിനുള്ള പ്രവര്‍‌ത്തനങ്ങളില്‍ ശ്രദ്ധയൂന്നണമെന്നും വിശിഷ്യാ യുവതകളെ പരമാവധി കൂട്ടിയിണക്കണമെന്നും അധ്യക്ഷന്‍ ഷറഫു ഹമീദ്‌ അഭ്യര്‍ഥിച്ചു.യുവാക്കളെ കര്‍‌മ്മ നിരതരാക്കുന്നതില്‍ ട്രഷറര്‍ സലീം നാലകത്തിന്റെ പാഠവം തെളിയിക്കപ്പെട്ടതാണെന്നും സാന്ദര്‍‌ഭികമായി അധ്യക്ഷന്‍ സ്‌മരിച്ചു.കൂട്ടായ്‌മയെ കൂട്ടിയിണക്കുന്നതിലും കരുത്താര്‍ജ്ജിപ്പിക്കുന്നതിലും തന്നാലാവുന്ന വിധം അരങ്ങിലും അണിയറയിലും അല്ലാഹു അനുഗ്രഹിച്ചാല്‍ പ്രയത്നിക്കുമെന്നും നാലകത്ത് സന്തോഷത്തോടെ പ്രതികരിച്ചു.

നിശ്ചയിച്ചുറപ്പിച്ച സൗഹൃദയാത്രയുമായി ബന്ധപ്പെട്ട അവലോകന ചര്‍‌ച്ചയില്‍ തിരുമാനിക്കപ്പെട്ട സ്ഥലത്തിന്റെ ദൂരം നമ്മുടെ അജണ്ടകള്‍ ക്രമപ്പെടുത്തുന്നതില്‍ വിഘാതം ഉണ്ടാക്കിയേക്കും എന്ന ആശങ്ക സീനിയര്‍ അം‌ഗം ഹമീദ്‌ ആര്‍.കെ ഉന്നയിച്ചതിനെ അധ്യക്ഷന്‍ അടിവരയിട്ടു.തുടര്‍ന്നു നടന്ന അടിയന്തര അന്വേഷണത്തില്‍ അല്‍ ഖോറില്‍ ഉചിതമായൊരിടം പ്രസിഡണ്ടിന്റെ ഇടപെടലിലൂടെ ലഭിച്ചു.സൗഹൃദ യാത്രാ ഉപസമിതി ചെയര്‍‌മാന്‍ അബ്‌ദുല്‍ നാസ്സര്‍ അബ്‌ദുല്‍ കരീമുമായി ടല്‍ഫോണ്‍ മുഖേന ബന്ധപ്പെട്ട് വിവരം ധരിപ്പിക്കുകയും ചെയ്‌തു.

അടിയന്തരമായ ഔദ്യോഗിക കൃത്യ നിര്‍‌വഹണത്തിന്റെ ഭാഗമായി അധ്യക്ഷന്‍ പോകേണ്ടിവന്ന സാഹചര്യത്തില്‍ വൈസ്‌ പ്രസിഡണ്ട്‌ കെ.ജി റഷീദിന്റെ അധ്യക്ഷതയിലാണ്‌ തുടര്‍ യോഗ നടപടികള്‍ നടന്നത്‌.

പുതുതായി നിശ്ചയിക്കപ്പെട്ട വിനോദയാത്രാ സ്ഥലം എത്രയും   പെട്ടെന്നു ഒരു സം‌ഘം സന്ദര്‍‌ശിക്കാന്‍ ധാരണയായി.ഹമീദ്‌ ആര്‍.കെ,ഷിഹാബ്‌ എം.ഐ,റഷീദ്‌ കെ.ജി,ഷൈദാജ്‌,സലീം നാലകത്ത്‌ എന്നിവര്‍ താമസിയാതെ  പ്രസ്‌തുത സ്ഥലം സന്ദര്‍‌ശിക്കും.സൗഹൃദ യാത്രയോടനുബന്ധിച്ച്‌ അം‌ഗങ്ങളുടെ പൂര്‍‌ണ്ണ വിവരങ്ങള്‍ ശേഖരിക്കാന്‍ തൗഫീഖ്‌ താജുദ്ധീനെ ചുമതലപ്പെടുത്തി.സൗഹൃദയാത്രാ ഉപ സമിതി ചേര്‍ന്നതിനു ശേഷം പൂര്‍‌ണ്ണ രൂപം നല്‍‌കാനാകുമെന്നും സെക്രട്ടറി അറിയിച്ചു.

തീരുമാനങ്ങള്‍ കടലാസില്‍ നിന്നും കര്‍‌മ്മമായി തീര്‍‌ന്നാല്‍ മാത്രമേ ലക്ഷ്യങ്ങള്‍ വിജയത്തിലെത്തുകയുള്ളൂ.ഒരേ മനസ്സോടെ ഒരേ ലക്ഷ്യത്തോടെ നമുക്ക്‌ മുന്നേറാം.അധ്യക്ഷന്‍ കെ.ജി റഷീദ്‌ ഉപ സം‌ഹരിച്ചു.സിറ്റിയില്‍ ഏപ്രില്‍ 29 ശനിയാഴ്‌ച വൈകീട്ട്‌ 06.30 ന്‌ ജനറല്‍ സെക്രട്ടറി ഷിഹാബ് എം.ഐ യുടെ പ്രാര്‍‌ഥനയോടെ  ചേര്‍‌ന്ന യോഗം  08.30 ന്‌ മഞ്ഞിയിലിന്റെ പ്രാര്‍‌ഥനയോടെ അവസാനിച്ചു.
മീഡിയാ സെല്‍