ആത്മ നിയന്ത്രണം കേവല പ്രയോഗമല്ല.പാലിച്ചു പോരേണ്ട സംസ്‌കാരമാണ്.ഇതു ശീലമാക്കുന്നവര്‍ക്കേ സംയമനമുള്ള സഹകാരികളേയും സഹചാരികളേയും വിഭാവന ചെയ്യാനാകൂ.പ്രസിഡണ്ട് ഷറഫു ഹമീദ് അടിവരയിട്ടു.കാര്യമാത്ര പ്രസക്തമായ വിശേഷങ്ങളും ക്രിയാത്മകമായ ചര്‍ച്ചകളും തുറന്ന സമീപനവും നമ്മുടെ മുഖമുദ്രയായിരിക്കും.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍ത്തക സമിതിയില്‍ പ്രാരംഭം കുറിക്കുകയായിരുന്നു പ്രസിഡണ്ട്.തുറന്നു പറച്ചിലുകളെ അടക്കി വെക്കേണ്ടകാര്യമില്ല.പ്രവര്‍ത്തന സജ്ജമായ ഒരു സംഘത്തിന്റെ ചാലക ഭാവം പരസ്‌പരമുള്ള പങ്കുവെക്കലുകളിലൂടെ തളരുകയല്ല വളരുകയാണ് അധ്യക്ഷന്‍ ഓര്‍മ്മിപ്പിച്ചു.പിറക്കാനിരിക്കുന്ന സുവനീറിനെ കുറിച്ചും,വരാനിരിക്കുന്ന റമാദാന്‍ പരിപാടികളെ കുറിച്ചും ചര്‍ച്ച പുരോഗമിക്കേണ്ടതുണ്ട്.സാന്ത്വന സേവന പദ്ധതികളുടെ വര്‍ത്തമാന പുരോഗതിയും വിലയിരുത്തപ്പെടണം.പുതിയ സമിതി നിലവില്‍ വന്നതിനു ശേഷമുള്ള സ്‌നേഹ സംഗമവും അജണ്ടകളും തിരുമാനിക്കണം.അധ്യക്ഷന്‍ ഉപസംഹരിച്ചു.
തുടര്‍ന്ന് കഴിഞ്ഞ പ്രവര്‍ത്തക സമിതി റിപ്പോര്‍ട്ടും,നിര്‍വാഹക സമിതിയുടെ റിപ്പോര്‍ട്ടുകളും,സുവനീര്‍ സമിതി റിപ്പോര്‍ട്ടും ജനറല്‍ സെക്രട്ടറി ഷിഹാബ് ഇബ്രാഹീം അവതരിപ്പിച്ചു.ശേഷം നടന്ന ചര്‍ച്ചയില്‍ എല്ലാം അംഗങ്ങളും സജീവമായി പങ്കെടുത്തു.അസോസിയേഷന്റെ സാന്ത്വന സംരംഭങ്ങള്‍ അര്‍ഹരായ സഹോദര സമുദായാംഗങ്ങളിലേയ്‌ക്കും സാധ്യമാകുന്ന വിധം വ്യാപിപ്പിക്കുന്നതിലെ മാനുഷികതയെ നിരുത്സാഹപ്പെടുത്തേണ്ടതില്ലെന്നു ഹാജി ഹുസൈന്‍ കെ.വി അഭിപ്രായപ്പെട്ടു.സമുദായാംഗങ്ങളില്‍ തന്നെ ജീവിത നിഷ്‌ട പാലിക്കുന്നില്ലെന്ന ഉപാദിയും വെക്കേണ്ടതില്ലെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.ഹമീദ് ആര്‍.കെ,താജുദ്ധീന്‍ കുഞ്ഞാമു,സലീം നാലകത്ത്,ഷൈദാജ്,അനസ് ഉമര്‍,ജാബര്‍ ഉമര്‍,തൗഫീഖ് താജുദ്ധീന്‍,ഷഹീര്‍ അഹമ്മദ്,അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍ തുടങ്ങിയവരും സേവന പ്രവര്‍ത്തനങ്ങളിലെ മാനുഷിക മാനങ്ങളെ ശ്‌ളാഘിച്ചു.വളരെ ചെറിയ കാലയളവില്‍ നമുക്ക് സേവന രംഗത്ത് പ്രശംസാര്‍ഹമായ മുന്നേറ്റം നടത്താന്‍ സാധിച്ചതില്‍ സന്തോഷത്തിന് വകയുണ്ടെന്ന് അധ്യക്ഷന്‍ ആശ്വാസം പ്രകടിപ്പിച്ചു.
സാന്ത്വനങ്ങള്‍ക്ക് അര്‍ഹരായവര്‍ നിര്‍ദേശിക്കപ്പെട്ടാല്‍ ശരിയായ അന്വേഷണവും ആലോജനയും നടക്കണമെന്ന താജുദ്ധീന്‍ കുഞ്ഞാമുവിന്റെ അഭിപ്രായവും തിരുമാനമായി രേഖപ്പെടുത്തി.സാന്ത്വനവുമായി ബന്ധപ്പെട്ട ഗുണഭോക്താക്കളില്‍ ഈയിടെ ശുപാര്‍ശചെയ്യപ്പെട്ട കുടുംബങ്ങളുടെ സൂക്ഷ്‌മ വിവരങ്ങള്‍ ആരായാന്‍ അനസ് ഉമറിനേയും,ഷൈദാജ് മൂക്കലെയേയും ഉത്തരവാദപ്പെടുത്തി.
നിര്‍വാഹക സമിതിയിലെ ധാരണ പോലെ സ്ഥിര സ്വഭാവമുള്ള സന്തൂഖ് സദഖയുടെ അനിവാര്യത അധ്യക്ഷന്‍ സൂചിപ്പിച്ചതിനെ അംഗങ്ങള്‍ സ്വാഗതം ചെയ്‌തു.അര്‍ഹരായ ആവശ്യക്കാര്‍ക്ക് വേണ്ടിയുള്ള സമാഹരണം ആവശ്യമാണെന്നും എന്നാല്‍ നീതി പൂര്‍വ്വകമായ വിതരണം ഉറപ്പാക്കണെമെന്നും അബ്‌ദുല്‍ നാസര്‍ അബ്‌ദുല്‍ കരീം അഭിപ്രായപ്പെട്ടു.
വാര്‍ത്തകളും വിശേഷങ്ങളും മാതൃകാപരമായി രേഖപ്പെടുത്താനും പ്രസിദ്ധീകരിക്കാനും ഉത്തരവാദപ്പെട്ടവര്‍ ഉണ്ട്. അതിനാല്‍ അത്തരം കാര്യങ്ങള്‍ എല്ലാവരും കൂടെ ഏറ്റെടുക്കാതിരിക്കാന്‍ ശ്രമിക്കലായിരിയ്‌ക്കും ഭംഗി എന്ന് നസീര്‍ എം.എം അഭിപ്രായപ്പെട്ടതിനെ അധ്യക്ഷന്‍ ശരിവെച്ചു.ഇതുവരെ ഇത്തരം അബദ്ധങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് കരുതുന്നതെന്നും ഈയിടെ കൂടിയ സുവനീര്‍ സമിതിയുടെ തീരുമാനങ്ങള്‍ നിര്‍വാഹക സമിതിയുടേതാണെന്ന തോന്നല്‍ തെറ്റിദ്ധാരണക്ക് കാരണമായതാവാമെന്നും ജനറല്‍ സെക്രട്ടറി വിശദീകരിച്ചു.മീഡിയ സെല്‍,എഡിറ്റോറിയല്‍ ടീം,നിര്‍വാഹക സമിതി എന്നിവരടങ്ങിതാണ് സുവനീര്‍ സമിതി.സുവനീറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ പ്രസ്‌തുത സമിതിയ്‌ക്ക് അവകാശവും അധികാരവുമുണ്ടെന്ന് അധ്യക്ഷന്‍ വ്യക്തമാക്കി.
സ്‌നേഹ സംഗമം ഏപ്രില്‍ 20 ന് സംഘടിപ്പിക്കാന്‍ അബ്‌ദുല്‍ നാസര്‍ അബ്‌ദുല്‍ കരീമിന്റെ നേതൃത്വത്തില്‍ ഉപ സമിതിയ്‌ക്ക് രൂപം കൊടുത്തു.സമിതി ഭാരവാഹികളായ സലീം നാലകത്ത്,ഷൈദാജ്,റഷീദ് കെജി എന്നിവര്‍ക്ക് പുറമെ സഹീര്‍ അഹമ്മദ്,ജാബര്‍ ഉമര്‍,അബു ബിലാല്‍,നസീര്‍ എം.എം,അനസ് ഉമര്‍,തൗഫിഖ് താജുദ്ധീന്‍ തുടങ്ങിയവരും അംഗങ്ങളായിരിക്കും.വിഭവങ്ങളൊരുക്കുന്നതിനും പാചകം ചെയ്യുന്നതിനും നേതൃത്വം നല്‍കാന്‍ ഹമീദ് ആര്‍.കെ,ഹുസൈന്‍ കെ.വി,താജുദ്ധീന്‍, നസിര്‍ എം.എം എന്നിവരടങ്ങിയ സീനിയര്‍ അംഗങ്ങള്‍ ഉള്‍കൊള്ളുന്ന ടീമിനെ നിയോഗിച്ചു.വാരാന്ത്യത്തിലെ വ്യാഴാഴ്‌ച വൈകീട്ട് 08.30 ന് പുറപ്പെട്ട് രാവേറെ ആഘോഷമാക്കുന്ന വിധത്തിലാണ് സംഗമം നടത്തപ്പെടുക.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലുരിന്റെ മാര്‍ഗ നിര്‍ദേശക രേഖ ഈ വരുന്ന സംഗമത്തില്‍ ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച് പാസ്സാക്കും എന്നും സെക്രട്ടറി അറിയിച്ചു.
ഇഫ്‌ത്വാര്‍ വിരുന്ന് ദോഹയിലും നാട്ടിലും വേണമെന്ന ശക്തമായ സലീം നാലകത്തിന്റെ അഭിപ്രായവും അംഗങ്ങള്‍ സ്വാഗതം ചെയ്‌തു.വര്‍ഷം തോറും സമാഹരിച്ചു വരാറുള്ള മാതൃകയില്‍ ഒരു കുടുംബത്തിന് 150 രിയാലെന്ന രീതി തുടരാമെന്ന ജനറല്‍ സെക്രട്ടറിയുടെ നിര്‍ദേശം തീരുമാനിക്കപ്പെട്ടു.വിതരണ രീതിയിലും മാറ്റങ്ങള്‍ ഉണ്ടാവുകയില്ല.ഇഫ്‌ത്വാര്‍ വിരുന്നും വിതരണവും റമദാനിന്റെ അവസാനത്തെ ആഴ്‌ചയില്‍ നടക്കും.
നിശ്ചയിച്ചുറപ്പിച്ച വിധം ഭവന നിര്‍മ്മാണ സഹായം ഖത്വീബിന് നല്‍കിയ വിവരവും,ഫൈസലിന്റെ ചികിത്സാ സഹായ വിശദാംശങ്ങളും സെക്രട്ടറി സദസ്സിനെ ധരിപ്പിച്ചു. മാസാന്തം നടന്നു കൊണ്ടിരിക്കുന്ന സാന്ത്വന സഹായവും യഥാവിധി നടക്കുന്നുണ്ടെന്നും ഗുണഭോക്താക്കള്‍ കൂടുന്നതിനനുസരിച്ച് പ്രായോജകര്‍ മുന്നോട്ടു വരണമെന്നും അധ്യക്ഷന്‍ അഭ്യര്‍ഥിച്ചു.വരി സംഖ്യാ സമാഹരണം ആശാവഹമായ രീതിയില്‍ പുരോഗമിക്കുന്ന വിവരവും സെക്രട്ടറി സദസ്സിനെ ബോധ്യപ്പെടുത്തി.
പിറക്കാനിരിക്കുന്ന സുവനീറുമായി ബന്ധപ്പെട്ട് അധ്യക്ഷന്‍ അസീസ് മഞ്ഞിയില്‍ സവിസ്‌തരം സമിതിയെ ബോധ്യപ്പെടുത്തി.മീഡിയ സെല്ലിലെ സീനിയര്‍ അംഗം ഹമീദ് ആര്‍.കെ യെ സുവനിര്‍ എഡിറ്റേര്‍സില്‍ ഉള്‍പെടുത്തിയ വിവരം മഞ്ഞിയില്‍ സമിതിയെ ധരിപ്പിച്ചു.ആഗസ്റ്റ് ആദ്യ പകുതിയില്‍ പ്രകാശനം നടക്കാനുദ്ധേശിക്കുന്ന സുവനീര്‍ സിംഹഭാഗം പണികളും കഴിഞ്ഞതായും മഞ്ഞിയില്‍ വിശദീകരിച്ചു.പ്രവാസം എന്ന ശീര്‍ഷകത്തെ സമ്പന്നമാക്കാനും കൂടുതല്‍ അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും ഉപകരിക്കുന്ന ഒരു ചര്‍ച്ച ഖ്യു.മാറ്റ് ഗ്രൂപ്പില്‍ മീഡിയ സെല്‍ സംഘടിപ്പിക്കുമെന്നും ഒരു സുവര്‍ണ്ണാവസരമായി ഇതിനെ പ്രയോജനപ്പെടുത്തണമെന്നും മീഡിയ സെല്‍ അധ്യക്ഷന്‍ അഭര്‍ഥിച്ചു.സുവനീറിന്റെ വാഗ്മയ ചിത്രം ഹൃദ്യമായെന്ന് അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍,ഷൈബു ഖാദര്‍ മോന്‍, ഷമീര്‍ ,റഷീദ് കെ,ജി തുടങ്ങിയവര്‍ പ്രതികരിച്ചു.
സുവനീറുമായി ബന്ധപ്പെട്ട് ചീഫ് എഡിറ്റര്‍ നടത്തിയ വിശദികരണം അംഗങ്ങളുടെ അറിവിലേക്കായി സ്വതന്ത്രമായി പ്രകാശിപ്പിക്കുമെന്ന് ചീഫ് എഡിറ്റര്‍ പറഞ്ഞു.വൈകീട്ട് 08.30 ന് സിറ്റിയില്‍ ആരംഭിച്ച യോഗം 10.30 ന് പ്രാര്‍ഥനയോടെ സമാപിച്ചു.
ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍
മീഡിയാ സെല്‍