പ്രവാസി കൂട്ടായ്‌മകളുടെ ഐക്യവേദി എന്ന ചിരകാല സ്വപ്‌നം
പൂവണിയുന്നതിന്റെ പ്രഥമ ചുവടുവെപ്പായി ജൂണ്‍ ഒമ്പതിനു ദുബായില്‍ നടക്കുന്ന സംഗമത്തെ ദിതിരുനെല്ലുര്‍
റിപ്പോര്‍ട്ടര്‍ വിലയിരുത്തുന്നു.മഹല്ലിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയും
വികസനവും വര്‍ഷങ്ങളായി ഖത്തറിലെ പ്രവാസി സംഘം ആശിച്ചിരുന്നതും
അതിനനുസരിച്ച് പ്രയത്നിച്ചിരുന്നതുമാണ്.ഇത്തരം ചര്‍ച്ചകളും
കൂടിയാലോചനകളും ഇതര പ്രവാസി സംഘത്തിലും ഉണ്ടായിരുന്നിരിയ്‌ക്കാം.
പള്ളിപ്പരിസരവും
വിശിഷ്യാ പള്ളിക്കുളവും അതിനോടനുബന്ധിച്ചുള്ള കായലോര പ്രദേശത്തിന്റെയും
സൗന്ദര്യ വത്കരണം,കായലോരത്തെ വിശ്രമ സങ്കേതം,മദ്രസ്സാ
പുനരുദ്ധാരണം,മദ്രസാങ്കണ സൗന്ദര്യ വത്കരണം,മദ്രസ്സാ അധ്യാപകര്‍ക്കും പള്ളി
ഖത്വീബിനും ആശ്രയിക്കാവുന്ന ഭോജനശാല,ബലിയറുക്കുന്നതിനും വിതരണത്തിനും
പറ്റുന്ന വിധത്തിലുള്ള പ്രത്യേക സൗകര്യം,ദാഹജല സൗകര്യം ,കമ്പ്യൂട്ടര്‍
വത്കരണം,പള്ളി അങ്കണത്തിലേയ്‌ക്ക് സുരക്ഷിതമായ കവാടവും സുഭദ്രമായ
വാതിലും.ഒപ്പം നിരീക്ഷണ സംവിധാനവും തുടങ്ങിയവയൊക്കെ ഖത്തര്‍ പ്രവാസി
സംഘത്തിന്റെ ഔദ്യോഗിക അനൗദ്യോഗിക ചര്‍ച്ചകളില്‍ ഇടം പിടിച്ച അജണ്ടകളാണ്.
തിരുനെല്ലൂര്‍
പാതയോരത്തെ വൃക്ഷത്തൈ വെച്ചു പിടിപ്പിക്കല്‍,പൊതു വായന ശാല,കൗണ്‍സിലിങ്
സെന്റര്‍,ആംബുന്‍സ്, സര്‍ക്കാര്‍ അംഗീകൃത ആരോഗ്യ കേന്ദ്രം തുടങ്ങിയ
പൊതു സമൂഹത്തിന്റെ കൂടെ പ്രാധിനിത്യമുള്ള കാര്യങ്ങളും വികസന ചര്‍ച്ചകളില്‍
സ്ഥലം പിടിച്ചിരുന്നു.ഇത്തരം അജണ്ടകള്‍ മുന്നില്‍ വെച്ചു കൊണ്ട്
പ്രയത്നിക്കാന്‍ ഒരു ഗ്ലോബല്‍ സമിതി അനിവാര്യമാണെന്നു ദിതിരുനെല്ലൂര്‍
നിരീക്ഷിക്കുന്നു.
കൂടാതെ മഹല്ല് സമിതിയുടെ
അധ്യക്ഷതയില്‍ ഇതര ആശയാദര്‍ശങ്ങളിലുള്ളവരുടെ പ്രാതിനിധ്യമുള്ള ഒരു നാട്ടു
സഭ എന്ന ആശയവും വര്‍ത്തമാനകാലത്തിന്റെ തേട്ടമത്രെ.ഈ സഭയിലൊ ഈ സഭയുടെ കീഴിലൊ
അതുമല്ലെങ്കില്‍ സ്വതന്ത്രമായൊ സഹോദര സമുദായാംഗങ്ങളുടെ സഹകരണമുള്ള ഒരു
സഭയും സമിതിയും ഉണ്ടാകുന്നതും നന്നായിരിയ്‌ക്കും.
ചരിത്ര
പ്രാധാന്യമുള്ള യു.എ.ഇ സൗഹൃദ സംഗമത്തിന് ദിതിരുനെല്ലുര്‍ ആശംസകള്‍
നേര്‍ന്നു.സംഗമവുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും സൂക്ഷ്‌മമായും
സംക്ഷിപ്‌തമായും ദിതിരുനെല്ലൂര്‍ പ്രസാരണം ചെയ്യും.എഫ്.ബിയിലെ ദിമീഡിയ
പേജിലൂടെ പരിപാടികളുടെ തത്സമയ പ്രക്ഷേപണത്തിനും സൗകര്യമൊരുക്കും.മീഡിയ പ്രതിനിധി മിലേഷ് മജീദ് മീഡിയ നിയന്ത്രിക്കും.
ദിതിരുനെല്ലുര്‍.