നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 17 May 2020

സൂം ഈദ്‌ സം‌ഗമം

ദോഹ:തികച്ചും പ്രതികൂലമായ കാലത്ത്‌ കൂടെ ഒരു റമദാന്‍ അനുഭവിച്ച്‌ തീരാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ.ഇനി വരാനിരിക്കുന്ന പെരുന്നാളും പുതിയ അനുഭവം തന്നെയായിരിയ്‌ക്കും.വര്‍‌ത്തമാന കാലത്തിന്റെയും കാലഘട്ടത്തിന്റെയും അനിവാര്യമായ തേട്ട മനുസരിച്ച്‌ ഉണരാതിരിക്കാന്‍ നിര്‍‌വാഹമില്ല. പെരുന്നാള്‍ പ്രമാണിച്ചും ശാരീരിക അകലം എന്ന (സാമൂഹിക അകലം) പാലിക്കല്‍ തുടരാന്‍ നിര്‍‌ബന്ധിതരാണ്‌.

അതിനാല്‍ പെരുന്നാളിനോടനുബന്ധിച്ച്‌, മെയ്‌ 24 ‌ ഞായര്‍ കാലത്ത്‌ ഖത്തര്‍ സമയം 10 മണിക്ക്‌,ശാരീരിക അകലം പാലിക്കാം. സാമൂഹിക അകലം ഇല്ലാതാക്കാം എന്ന പ്രമേയത്തെ ആധാരമാക്കി ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ഓണ്‍ ലൈന്‍ സം‌ഗമം സം‌ഘടിപ്പിക്കുന്നു.

ഇതു വഴി ലോകമെമ്പാടുമുള്ള തിരുനെല്ലൂര്‍ ഗ്രാമ വാസികള്‍‌ക്ക്‌ എല്ലാവരുമായും ഈദ്‌ സന്തോഷം കൈമാറാന്‍ അവസരമുണ്ടായേക്കും. തിരുനെല്ലൂരിലെ സര്‍‌ഗ പ്രതിഭകളുടെ കലാവിരുന്നും ഓണ്‍ ലൈന്‍ സം‌ഗമത്തെ അവിസ്‌മരണീയമാക്കും.

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രസിഡന്റ്‌ ഷറഫു ഹമീദ്‌, ജനറല്‍ സെക്രട്ടറി കെ.ജി റഷീദ്‌, മീഡിയ സെക്രട്ടറി അസീസ്‌ മഞ്ഞിയില്‍, സീനിയര്‍ അം‌ഗങ്ങള്‍ തുടങ്ങിയവര്‍ ഓണ്‍ ലൈന്‍ ചരിത്ര മുഹൂര്‍‌ത്തത്തിന്‌ നേതൃത്വം നല്‍‌കുകയും നിയന്ത്രിക്കുകയും അവതരിപ്പിക്കുകയും ചെയ്യും.

പെരുന്നാള്‍ പ്രഖ്യാപനം നടന്നാല്‍ ഉടനെ ഓണ്‍ ലൈന്‍ സം‌ഗമത്തിലേക്കുള്ള ലിങ്ക്‌ പങ്ക്‌ വെക്കുമെന്ന്‌ ഔദ്യോഗിക ഭാരവാഹികള്‍ അറിയിച്ചു.പെരുന്നാളിന്‌ മുമ്പ്‌ ക്യുമാറ്റ്‌ അം‌ഗങ്ങളില്‍ മാത്രം പരിമിതപ്പെടുത്തിയിട്ടുള്ള പരിശീലന സൂം ഓണ്‍ ലൈന്‍ സം‌ഗമവും ഒരുക്കും.
............
മീഡിയാ വിഭാഗം
--------------
ശാരീരിക അകലം പാലിക്കാം.സാമൂഹിക അകലം ഇല്ലാതാക്കാം.
ഇതാണ്‌ നമ്മുടെ സംഗമത്തിന്റെ പ്രമേയം.
..................
സൂം ഓണ്‍ ലൈനില്‍ പങ്കെടുക്കുമ്പോള്‍ ....!
സ്വന്തം ഇടത്തിലാണ്‌ എന്ന ബോധത്തിന്‌ പകരം സമൂഹ മധ്യത്തിലാണ്‌ എന്ന്‌ ഓര്‍‌മ്മയുണ്ടായിരിക്കണം.മറ്റുള്ളവര്‍‌ക്ക്‌ അലോസരമുണ്ടാകാത്ത പശ്ചാത്തലം സ്വീകരിക്കണം.ഒരു പൊതു വേദിയില്‍ പങ്കെടുക്കുകയാണെന്ന വിധത്തിലുള്ള അടക്ക അനക്കങ്ങളും വസ്‌ത്ര ധാരണവുമായിരിക്കണം.(വീഡിയൊ ഓഫ്‌ ചെയ്യാനുള്ള സൗകര്യവും വേണമെന്നുണ്ടെങ്കില്‍ ഉപയോഗപ്പെടുത്താവുന്നതാണ്‌).ഓണ്‍ ലൈന്‍ സദസ്സില്‍ അപ ശബ്‌ദങ്ങള്‍ ഒഴിവാക്കാന്‍ മൈക് ഓഫ്‌ ചെയ്‌തിരിക്കണം.കോഡിനേറ്ററുടെ ശ്രദ്ദ ക്ഷണിക്കാന്‍ സൂം മെസ്സഞ്ചര്‍ ഉപയോഗപ്പെടുത്താവുന്നതാണ്‌.
............
ഈദ്‌ സന്ദേശങ്ങളും ,സര്‍‌ഗാത്മക ആവിഷ്‌കാരങ്ങളും തങ്ങളുടെ ഊഴം വരുമ്പോള്‍ അവതരിപ്പിക്കാം.അഥവാ അങ്ങിനെ പ്രയാസം ഉള്ളവര്‍ ക്യുമാറ്റ് ഗ്രൂപ്പില്‍ പോസ്റ്റു ചെയ്‌താലും മതിയാകും.സം‌ഗമ ദിവസം ക്യുമാറ്റ്‌ ഗ്രൂപ്പിലൂടെ പങ്കുവെക്കപ്പെടുന്ന ഏതു രൂപത്തിലുള്ള സന്ദേശങ്ങളും ഓണ്‍ ലൈന്‍ സദസ്സില്‍ പങ്കുവെക്കും.(ചിത്രം.ലിഖിതം,ശബ്‌ദം)

ക്യുമാറ്റ്‌ ഭാരവാഹികള്‍ മുഖേന‌ ഈദ്‌ സം‌ഗമത്തിനായി ലഭിക്കുന്ന സന്ദേശങ്ങള്‍ ക്യുമാറ്റ്‌ ഗ്രുപ്പില്‍ പങ്കുവെക്കാവുന്നതാണ്‌.പ്രസ്‌തുത സന്ദേശങ്ങളും ഓണ്‍ ലൈന്‍ സം‌ഗമത്തില്‍ അവസരോചിതം കേള്‍‌പ്പിക്കും.
സൂമില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍‌ക്കും തങ്ങളുടെ സന്ദേശങ്ങള്‍ അയക്കാം.അവ പരിഗണിക്കപെടും.
..............
മീഡിയ
സൂം ഈദ്‌ സംഗമം
ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍