നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 5 July 2017

പുതിയ അംഗങ്ങള്‍ക്ക്‌ സ്വീകരണം

തിരുനെല്ലൂര്‍:ചിരപുരാതന കോണ്‍‌ഗ്രസ്സ്‌ പാരമ്പര്യത്തിലുള്ള ഒരു വലിയ സം‌ഘം ഇപ്പോള്‍ സി.പി.ഐ (എം) പാര്‍‌ട്ടിയില്‍ ചേര്‍‌ന്നു പ്രവര്‍ത്തിക്കുന്നുണ്ട്‌.ഏറ്റവും ഒടുവിലത്തെ റിപ്പോര്‍‌ട്ടനുസരിച്ച്‌ തിരുനെല്ലൂരിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍‌ഗസ്സിന്റെ പ്രാദേശിക ഭാരവാഹികളും സജീവ പ്രവര്‍‌ത്തകരും കമ്മ്യൂണിസ്റ്റ് പാര്‍‌ട്ടിയില്‍ ചേര്‍‌ന്നു പ്രവര്‍‌ത്തിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍‌ട്ടുകള്‍ ഉണ്ടായിരുന്നു.

കോണ്‍‌ഗ്രസ്സ്‌ മുല്ലശ്ശേരി ബ്ലോക് സെക്രട്ടറി ഉസ്‌മാന്‍ മഞ്ഞിയില്‍,പ്രാദേശിക സജീവ പ്രവര്‍‌ത്തകരായ ഹുസൈന്‍ കെ.എച്,അബു ഹനീഫ വി.കെ,അബ്‌ദുല്‍ റഹിമാന്‍ വി.എം,അബ്‌ദുല്‍ നാസ്സര്‍ എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍‌ഗ്രസ്സ്‌ പ്രവര്‍‌ത്തകര്‍ സി.പി.എമ്മില്‍ ചേര്‍‌ന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.സം‌ഘ്‌ പരിവാരങ്ങളുടെ പരാക്രമങ്ങള്‍ നാടെങ്ങും പടര്‍‌ന്നു കയറിയിട്ടും ക്രിയാത്മകമായ പ്രതികരണങ്ങളൊ പ്രതിഷേധങ്ങളൊ കോണ്‍‌ഗ്രസ്സ്‌ നടത്തുന്നില്ലെന്നും ഒരുതരം മൃതു സമീപനങ്ങളാണ്‌ ഇപ്പോഴും അനുവര്‍‌ത്തിച്ചു കൊണ്ടിരിക്കുന്നതെന്നും കോണ്‍‌ഗ്രസ്സ്‌ വിട്ട പ്രവര്‍‌ത്തകര്‍ ആരോപിച്ചു.

ജൂലായ്‌ 7 ന്‌ വൈകുന്നേരം തിരുനെല്ലൂര്‍ സെന്ററില്‍ വെച്ചു നടന്ന പ്രത്യേക പരിപാടിയില്‍ പുതുതായി സി.പി.എമ്മില്‍ ചേര്‍ന്നവര്‍ക്ക്‌ അഗത്വം നല്‍കി സ്വീകരിച്ചതായി തിരുനെല്ലൂരില്‍ നിന്നും റിപ്പോര്‍‌ട്ട്‌ ചെയ്യുന്നു.

സംസ്‌ഥാന നേതാവ്‌ ആനത്തലവട്ടം ആനന്ദന്‍,മണലൂര്‍ എം.എല്‍.എ മുരളി പെരുനെല്ലി,ഏരിയ സെക്രട്ടറി ടി.വി ഹരിദാസന്‍,സി.പി.എം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്‌ണന്‍,സി.പി.എം വക്താക്കളായ എ.കെ ഹുസൈന്‍,കെ.എസ്‌ ശിവദാസ്‌, എന്നിവര്‍ പങ്കെടുത്തു.

ദിതിരുനെല്ലൂര്‍