നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 23 July 2017

ചതിക്കുഴികളില്‍ വീഴാതെ

തിരുനെല്ലൂര്‍:യൗവ്വനത്തിന്റെ ഭ്രാന്തമായ ലഹരിയില്‍ ഹരം പിടിപ്പിക്കുന്ന ചതിക്കുഴികളില്‍ വീണുരുകാതെ വിജയ വീഥിയിലൂടെ മുന്നേറാം.തിരുനെല്ലൂര്‍ മഹല്ല്‌ ജമാ‌അത്ത് കമിറ്റി ഒരുക്കുന്ന പഠന ശിബിരം.ജൂലായ്‌ 30 ന്‌ ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ ശേഷം 2 മണിക്ക്‌ തിരുനെല്ലൂര്‍ നൂറുല്‍ ഹിദായ മദ്രസ്സയില്‍ സം‌ഘടിപ്പിക്കുന്ന വിജ്ഞാന വിരുന്ന്‌ പ്രയോജനപ്പെടുത്താന്‍ മഹല്ല്‌ ഭാരവാഹികള്‍ അറിയിച്ചു.
കാലഘട്ടത്തിന്റെ അനിവാര്യത മനസ്സിലാക്കി മഹല്ല്‌ ജമാ‌അത്ത് വിദ്യാര്‍‌ഥികള്‍‌ക്കും യുവജനങ്ങള്‍‌ക്കും രക്ഷിതാക്കള്‍‌ക്കുമായി ഒരുക്കുന്ന 'യൗവ്വനത്തിന്റെ ലഹരിയില്‍ ചതിക്കുഴിയില്‍ വീണുരുകാതെ വിജയ വീഥിയിലൂടെ എങ്ങനെ മുന്നേറാം'എന്ന തലക്കെട്ടില്‍ ഭൗതികവും മനശാസ്‌ത്രപരവും മതപരവുമായ മൂല്യങ്ങളെ സമന്വയിപ്പിച്ച്‌ കൊണ്ട്‌ സം‌ഘടിപ്പിക്കുന്ന പരിപാടി ബഹു:മഹല്ല്‌ ഖത്വീബ്‌ അബ്‌ദുല്ല അഷ്‌റഫി ഉദ്‌ഘാടനം ചെയ്യും.വിദ്യാര്‍‌ഥി വിദ്യാര്‍‌ഥിനി യുവജനങ്ങള്‍‌ക്കും രക്ഷിതാക്കള്‍‌ക്കുമായി തയ്യാറാക്കിയ ആദ്യ സെഷന്‍ ബഹു: ബഷീര്‍ ഫൈസി ദേശ മം‌ഗലം നയിക്കും. 

ഉമ്മമാര്‍‌ക്കും പെണ്‍‌കുട്ടികള്‍‌ക്കും മാത്രമായിട്ടുള്ള രണ്ടാമത്തെ സെഷന്‍ ഇസ്‌ലാമിക് സൈകോളജിയില്‍ പ്രഗത്ഭയായ സഹോദരി ഷാഹി ഷിഹാബ്‌ (എം.എ,പി.എച്.ഡി,എം.എസ്‌.സി) നയിക്കും.മഹല്ല്‌ കമിറ്റി ഒരുക്കുന്ന ഈ സുവര്‍‌ണ്ണാവസരം ഉപയോഗപ്പെടുത്താന്‍ സം‌ഘാടകര്‍ അഭ്യര്‍‌ഥിച്ചു.