നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, 30 November 2017

തിരുനെല്ലൂര്‍ ആഘോഷപ്പൊലിമയില്‍

മുല്ലശ്ശേരി :പ്രവാചക പ്രഭുവിന്റെ ജന്മദിനത്തോടനുബന്ധിച്ച്‌ തിരുനെല്ലൂരിലും മഹല്ലു പരിധിയില്‍ പെട്ട മുല്ലശ്ശേരി ബ്ലോക് അബൂബക്കര്‍ സിദ്ധീഖ്‌ മസ്‌ജിദ്‌ അങ്കണത്തിലും മഹല്ലിലെ ഇതര സ്ഥാപനാങ്കണങ്ങളിലും ഡിസം‌ബര്‍ 2 ന്‌ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആസൂത്രണം ചെയ്‌തതായി മഹല്ലു വൃത്തങ്ങള്‍ പറഞ്ഞു.മിലാദുന്നബി ആഘോഷത്തോടനുബന്ധിച്ച്‌ മഹല്ലു പരിസര പ്രദേശങ്ങളും പള്ളി മദ്രസ്സാ അങ്കണങ്ങളും തെരുവോരങ്ങളും കൊടി തോരണങ്ങളാല്‍ അലങ്കരിച്ചിട്ടുണ്ട്‌.

റബീഉല്‍ അവ്വല്‍ 12 ഡിസം‌ബര്‍ 1 ന്‌ പുലര്‍‌ച്ച 4 ന്‌ മൗലിദ്‌ പാരായണം നടക്കും.ആഘോഷ ദിവസമായ ഡിസം‌ബര്‍ 2 ന്‌   കാലത്ത്‌ 7.30 ന്‌  മഹല്ല്‌ ഉപദേശക സമിതി അം‌ഗം ഹാജി അഹമ്മദ്‌ കെ.പി  പദാക ഉയര്‍‌ത്തും.മുല്ലശ്ശേരി ബ്ലോക് മദ്രസ്സാ അങ്കണത്തില്‍ പ്രസിഡണ്ട് മുസ്‌തഫ തങ്ങള്‍ പതാക ഉയര്‍‌ത്തും.മദ്രസ്സാ വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രവാചക കീര്‍ത്തനങ്ങള്‍ ഉരുവിട്ട്‌ മഹല്ലു പരിധിയില്‍ ജാഥനടത്തും.നാടു ചുറ്റിവരുന്ന ജാഥയ്‌ക്ക്‌ വിവിധ കേന്ദ്രങ്ങളില്‍ നല്‍കപ്പെടുന്ന സ്വീകരണങ്ങളില്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്യും.

ഡിസം‌ബര്‍ 2 ശനിയാഴ്‌ച്ച വൈകീട്ട്‌ 4 ന്‌ ഖിറാഅത്ത് മത്സരം പ്രാരം‌ഭം കുറിക്കും.മഗ്‌രിബ്‌ നമസ്‌കാരാനന്തരം 6.30 ന്‌ പൊതു പരിപാടി ആരം‌ഭിക്കും. പ്രമുഖര്‍ പങ്കെടുക്കുന്ന മിലാദ്‌ സംഗമത്തില്‍ മഹല്ല്‌ പ്രസിഡണ്ട്‌ അബു കാട്ടിലിന്റെ അഭാവത്തില്‍ മഹല്ല്‌ വൈസ്‌ പ്രസിഡണ്ട്‌ ഹാജി ഹമീദ്‌ ആര്‍.കെ അധ്യക്ഷത വഹിക്കും. മഹല്ലു നേതൃത്വവും,പ്രവര്‍‌ത്തക സമിതി അം‌ഗങ്ങളും,ഉസ്‌താദുമാരും,കാരണവന്മാരും,നാട്ടുകാരും, വിദ്യാര്‍‌ഥികളും പങ്കെടുക്കും.

ഹം‌സ മുസ്‌ല്യാരുടെ പ്രാര്‍ഥനയോടെ തുടങ്ങുന്ന സം‌ഗമത്തില്‍ സ്വാഗത സം‌ഘം കണ്‍‌വീനര്‍ ഹാജി റഷീദ്‌ മൂക്കലെ സ്വാഗതമോതും.മഹല്ല്‌ ഖത്വീബ്‌ അബ്‌ദുല്ല അഷ്‌റഫി പൊതുയോഗം ഉദ്‌ഘാടനം ചെയ്യും.നൂറുല്‍ ഹിദായ മദ്രസ്സ സ്വദര്‍ അലി മുസ്‌ല്യാര്‍,മഹല്ല്‌ ജനറല്‍ സെക്രട്ടറി സുബൈര്‍ പി.എം,മദ്രസ്സ സെക്രട്ടറി നൗഷാദ്‌ പി.ഐ,ത്വാഹാ മസ്‌ജിദ്‌ ഇമാം സയ്യിദ്‌ അലവി പൂക്കോയ,നൂറുല്‍ ഹിദായ ബ്രാഞ്ച് മദ്രസ്സ സ്വദര്‍ ഇസ്‌മാഈല്‍ സഖാഫി,സ്വദര്‍ മുള്ളന്തറ അഷ്‌റഫ്‌ സഖാഫി,മഹല്ല്‌ ഉപദേശക സമിതി അം‌ഗം ഖാസ്സിം. വി.കെ,മഹല്ല്‌ ഉപദേശക സമിതി അം‌ഗം എം.കെ അബൂബക്കര്‍ മാസ്‌റ്റര്‍,മഹല്ല്‌ വൈസ്‌ പ്രസിഡണ്ട്‌ ആര്‍.വി കബീര്‍,മഹല്ല്‌ സെക്രട്ടറി എം.എ മുസ്‌ഥഫ,മഹല്ല്‌ സെക്രട്ടറി വി.എ ഫൈസല്‍,മഹല്ല്‌ സെക്രട്ടറി സൈനുദ്ധീന്‍ ഖുറൈഷി,സ്വാഗത സം‌ഘം ട്രഷറര്‍ ഷാഹിദ്‌ ഹുസൈന്‍ തുടങ്ങിയവര്‍ ആശം‌സകള്‍ നേരും. 

തിരുനെല്ലൂരിലെ പ്രവാസി സം‌ഘനകള്‍ തിരുനെല്ലൂര്‍ മഹല്ലു നിവാസികള്‍‌ക്ക്‌ നബിദിനാശം‌സകള്‍ നേര്‍‌ന്നു.