ദോഹ:മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ഷരീഫ് ചിറക്കലിന് ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരിന്റെ ആദരം.ഹൃസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയതായിരുന്നു ഷരീഫ് ചിറക്കല്‍.ഖത്തര്‍ മഹല്ല് അസോസിയേഷന്‍ പ്രസിഡണ്ട് ഷറഫു ഹമീദിന്റെ വസതിയില്‍ പ്രത്യേകം വിളിച്ച് ചേര്‍ക്കപ്പെട്ട യോഗത്തില്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും സീനിയര്‍ അംഗങ്ങളും സന്നിഹിതരായിരുന്നു.ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ അംഗം യൂസഫ് ഹമീദ് പ്രത്യേക ഉപഹാരം നല്‍കി ഷരീഫ് ചിറക്കലിനെ ആദരിച്ചു.
പ്രസിഡണ്ട് ഷറഫു ഹമിദ്,വൈസ് പ്രസിഡണ്ട് കെ.ജി റഷീദ്,ജനറല്‍ സെക്രട്ടറി ഷിഹാബ് ഇബ്രാഹീം,ഫൈനാന്‍സ് സെക്രട്ടറി സലീം നാലകത്ത്,സമിതി അംഗങ്ങളായ ഷൈദാജ് മൂക്കലെ,ഹാരിസ് അബ്ബാസ്,റഷാദ് കെ.ജി,ഷമീര്‍ പി.എം,ഫൈസല്‍ വി.എ,നസീര്‍ എം.എം തുടങ്ങിയവര്‍ വേദിയെ ധന്യമാക്കി.ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരിന്റെ കര്‍മ്മോത്സുകതയെ ഷരീഫ് ചിറക്കല്‍ അഭിനന്ദിച്ചു.