തിരുനെല്ലൂര്‍:തിരുനെല്ലൂര്‍ മഹല്ല് പരിധിയിലെ ഉയര്‍ന്ന വിജയ ശതമാനം സമ്പാദിച്ചവരുടെ പേരുകള്‍ ദിതിരുനെല്ലുരിന് ലഭിച്ചു കൊണ്ടിരിക്കുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ പത്താം തരത്തില്‍ നിന്നുള്ള പ്രതിഭകളുടെ വിവരങ്ങള്‍ ദിതിരുനെല്ലൂര്‍ പ്രസിദ്ധീകരിച്ചിരുന്നു.
പ്ലസ്‌ടു പരീക്ഷയില്‍ ഫര്‍ഹാന പരീത് ചിറക്കല്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടിയിരിക്കുന്നു. നഹ്‌ല മുഹമ്മദ് മോന്‍ ആര്‍.കെയും ഉയര്‍ന്ന ശതമാനം കരസ്ഥമാക്കിയിട്ടുണ്ട്.പണിക്കവീട്ടില്‍ റാഫിയുടെ മകള്‍ ഫായിസ റാഫിയും എല്ലാ വിഷയത്തിലും എപ്ലസ് സമ്പാദിച്ചവരില്‍ പെടുന്നു.
ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍,നന്മ തിരുനെല്ലൂര്‍,മുഹമ്മദന്‍സ് ഖത്തര്‍,ഉദയം പഠന വേദി ഇതര തിരുനെല്ലുര്‍ പ്രവാസി സംഘങ്ങളും കൂട്ടായ്‌മകളും വിജയികള്‍ക്ക് അനുമോദനങ്ങള്‍ അറിയിച്ചു.