തിരുനെല്ലൂര്‍:കേവലമായ പുണ്യകരമായ നിര്‍ബന്ധ കര്‍മ്മങ്ങള്‍ എന്നതിലുപരി ഹൃദയം തൊട്ടറിഞ്ഞ പ്രാര്‍ഥനാനിരതമായ ദിനരാത്രങ്ങളിലൂടെ ലോക രക്ഷിതാവായ നാഥന്റെ സാമിപ്യം പ്രാപിക്കുന്ന ആത്മീയ യാത്രയാണ് ഹജ്ജ് കര്‍മ്മം.മാനവികതയും മാനുഷികതയും സൗഹൃദവും ഉയര്‍ത്തിപ്പിടിക്കുന്ന ശ്രേഷ്‌ടമായ സന്ദേശമാണ് ചരിത്ര പ്രാധാന്യമുള്ള ഈ തീര്‍ഥയാത്രയിലുടനീളം പ്രകടിപ്പിക്കപ്പെടുന്നതും പ്രസരിക്കപ്പെടുന്നതും.
ഈ മഹദ് കര്‍മ്മ നിര്‍വഹണത്തിന് സൗഭാഗ്യം ലഭിച്ച തിരുനെല്ലൂര്‍ മഹല്ലില്‍ നിന്നും യാത്ര തിരിക്കുന്ന എല്ലാ വ്യക്തിത്വങ്ങള്‍ക്കും വേണ്ടി ഒരു യാത്രയയപ്പും ഹജ്ജ് പഠന ക്ലാസ്സും ഒരുക്കുന്നു.
തിരുനെല്ലൂര്‍ നൂറുല്‍ ഹിദായ മദ്രസ്സയില്‍ ജൂലായ് 21 ന് ശനിയാഴ്‌ച വൈകീട്ട് 4 മണിക്ക് സംഘടിപ്പിക്കുന്ന പരിപാടിയില്‍ സാന്നിധ്യം കൊണ്ട് ധന്യമാക്കണമെന്ന് മഹല്ല് വൃത്തങ്ങള്‍ അഭ്യര്‍ഥിച്ചു.