തിരുനെല്ലൂര്‍:ജലസംരക്ഷണ സെമിനാറിൽ ഉൾത്തിരിഞ്ഞ ചർച്ചയുടെ അടിസ്ഥാനത്തിൽ തിരുനെല്ലൂർ ഗ്രാമത്തിന്റെ ആവശ്യമായ കാര്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ നിവേദനം ഒക്‌ടോബര്‍ 29 രാവിലെ10 മണിക്ക് തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ വെച്ച് നന്മ ഭാരവാഹികള്‍ ബഹു മുഖ്യ മന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.ഹുസൈൻ, അബദുൽ അസീസ് മഞ്ഞിയിൽ,ഹാജി ഹുസൈൻ കെ.വി,ഇസ്മയിൽ ബാവ,ജലീൽ വി.എസ് ,ഷിഹാബ്. എം.ഐ,റഷീദ് എം.കെ,ഹനീഫ.കെ.എം,നസീർ എം.എം എന്നിവര്‍ സന്നിഹിതരായിരുന്നു.നിവേദനത്തിന്റെ പകര്‍പ്പ് ബഹു കൃഷിവകുപ്പ് മന്ത്രി അഡ്വ:വി.എസ് സുനില്‍ കുമാറിനും നല്‍കി.നന്മയുടെ തീരുമാനമനുസരിച്ച് ഇതര വകുപ്പ് മന്ത്രിമാര്‍ക്കും ജില്ലാ പ്രാദേശിക ജന പ്രതിനിധികള്‍ക്കും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നിവേദനത്തിന്റെ പകര്‍പ്പുകള്‍ കൈമാറും.
1.റഗുലേറ്റര്‍ നവീകരണം 2.കനാല്‍ സംരക്ഷണം 3.കായല്‍ തീര ശുചികരണം 4.തണ്ണീര്‍ കായലില്‍ നിന്നുള്ള ജല നിയന്ത്രണം 5.വളയം ബണ്ട് ശാസ്‌ത്രീയമായ നവീകരണം 6.കൃഷി. 7.വെള്ളക്കെട്ട് ശാശ്വത പരിഹാരം 8.കാരത്തോട്,പുഴങ്ങരത്തോട് വഴിയുള്ള ഒഴുക്ക് ഗതിമാറ്റം 9.കനാല്‍ കാരണം വിഭജിക്കപ്പെട്ട പതിനഞ്ചാം വാര്‍ഡ് നടപ്പാത 10.ജനപങ്കാളിത്തത്തോടെയുള്ള ടൂറിസ പദ്ധതികള്‍ തുടങ്ങിയ പത്തിന പദ്ധതികളാണ് നിവേദനത്തില്‍ വിശദീകരിക്കപ്പെട്ടിട്ടുള്ളത്.