തിരുനെല്ലൂര്‍:നന്മ തിരുനെല്ലൂര്‍ സംഘടിപ്പിച്ച ജല ക്രമീകരണവും സംരക്ഷണവും എന്ന സെമിനാറിന്റെ നഖ ചിത്രം മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ ഹുസൈനിന് കൈമാറി.അടുത്ത ദിവസം തന്നെ മണലൂര്‍ എം.എല്‍.എ ശ്രീ മുരളി പെരുനെല്ലിയെ സന്ദര്‍ശിച്ച് ക്രോഡികരിക്കപ്പെട്ട വിഭാവനകളുടെ പകര്‍പ്പ് നല്‍കും.കേരള സംസ്ഥാന മുഖ്യ മന്ത്രിക്കും,വകുപ്പ് മന്ത്രിമാര്‍ക്കും ഇതര ജില്ലാ പ്രാദേശിക ജന പ്രതിനിധികള്‍ക്കും ഔദ്യോഗിക സംവിധാനങ്ങള്‍ക്കും പകര്‍പ്പുകള്‍ സമര്‍പ്പിക്കും.
മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ ഹുസൈനിന്റേയും നന്മ രക്ഷാധികാരി അസീസ് മഞ്ഞിയിലിന്റേയും സാന്നിധ്യത്തില്‍ നന്മ തിരുനെല്ലൂര്‍ ഭാരവാഹികള്‍ തിരുനെല്ലൂര്‍ ഗ്രാമ വികസന വിശേഷങ്ങള്‍ സവിസ്‌തരം ചര്‍ച്ച ചെയ്‌തു.വിശദമായ വിവരങ്ങളും വിശകലനങ്ങളും താമസിയാതെ പ്രസിദ്ധീകരിക്കും.
ഇസ്‌മാഈല്‍ ബാവ,അബ്‌ദുല്‍ ജലീല്‍ വി.എസ്.ഷിഹാബ് എം.ഐ,ഷംസുദ്ദീന്‍ പുതിയ പുര,ഹാരിസ് ആര്‍.കെ,ഹനീഫ കെ.എം,താജുദ്ദീന്‍ ഖാദര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഇസ്‌മാഈല്‍ ബാവ,അബ്‌ദുല്‍ ജലീല്‍ വി.എസ്.ഷിഹാബ് എം.ഐ,ഷംസുദ്ദീന്‍ പുതിയ പുര,ഹാരിസ് ആര്‍.കെ,ഹനീഫ കെ.എം,താജുദ്ദീന്‍ ഖാദര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.