നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 2 March 2019

മുഹമ്മദന്‍‌സ്‌ മാമാങ്കം.

ദോഹ:പ്രഥമ കേരള പ്രീമിയര്‍ ലീഗ്‌ മുഹമന്‍‌സ്‌ കപ്പ്‌ 2019 മാര്‍‌ച്ച്‌ അവസാന വാരങ്ങളിലെ ക്രിക്കറ്റ്‌ മേളത്തിന്‌ അണിഞ്ഞൊരുങ്ങുന്നു.ഖത്തര്‍ പ്രവാസ കേരള അന്തര്‍ ജില്ലാ ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റുത്സവം. സിറ്റി എക്‌ചേഞ്ച്‌ - വെസ്റ്റേണ്‍ യൂണിയന്‍ വിന്നേഴ്‌സ്‌ ട്രോഫിക്കും,ഇസ്‌ലാമിക്‌ എക്‌ചേഞ്ച്‌ - ഗാലക്‌സി നെറ്റ്‌ വര്‍‌ക്‌ റണ്ണേഴ്‌സ്‌ ട്രോഫിക്കും വേണ്ടിയുള്ള പ്രവാസ ക്രിക്കറ്റ്‌ മൈതാനത്തെ പ്രഗത്ഭരായ  ടീമുകളുടെ പടയൊരുക്കം.ഐഡിയല്‍ സ്‌കൂള്‍ ഗ്രൗണ്ടിലെ ഫ്‌ളഡ്‌ലൈറ്റ് വെളിച്ചത്തില്‍ മാര്‍‌ച്ച്‌ രണ്ടാം വാരം 21,22,23 (വ്യാഴം വെള്ളി ശനി) മാര്‍‌ച്ച്‌ അവസാനവാരം 28,29 (വ്യാഴം വെള്ളി) എന്നീ അഞ്ച്‌ ദിവസങ്ങളിലായി പൊടി പാറുന്ന ആവേശത്തിരയടിയില്‍ മുഹമ്മദന്‍‌സ്‌ മാമാങ്കം.

നോര്‍‌വ തിരുവനന്തപുരം,വിന്നേഴ്‌സ്‌ കൊല്ലം,എല്‍‌ദറാഡൊ പത്തനം തിട്ട,ബ്രിഡ്‌ജ്‌വേ ആലപ്പുഴ,ക്രസന്റ്‌ എറണാങ്കുളം,ഫ്ലാമിങ്കൊ തൃശൂര്‍,ലോഡ്‌സ്‌ മലപ്പുറം,സിന്‍‌സിയര്‍ തൃശൂര്‍,കെ.എം.സി.സി കോഴിക്കോട്‌,ദ‌അവത്തെ ഇഷ്‌ക്‌ വയനാട്‌,സിറ്റി എക്‌ചേഞ്ച്‌ കണ്ണൂര്‍,ദോഹ റോക്കേഴ്‌സ്‌ കാസര്‍ഗോഡ്‌ എന്നീ പന്ത്രണ്ട്‌ ടീമുകളുടെ ആവേശ്വോജ്ജലമായ ക്രിക്കറ്റ്‌ മാമാങ്കത്തിലേയ്‌ക്ക്‌ കായിക പ്രേമികളെ സഹര്‍‌ഷം സ്വാഗതം ചെയ്യുന്നതായി മുഹമ്മദന്‍‌സ്‌ വൃത്തങ്ങള്‍ അറിയിച്ചു.