നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 17 May 2019

കിഴക്കയില്‍ അബ്ബാസ്‌ മരണപ്പെട്ടു

തിരുനെല്ലുര്‍:കിഴക്കയില്‍ അബ്ബാസ്‌  ഹം‌സ മരണപ്പെട്ടു.തിരുനെല്ലുരിലുള്ള മകളുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.ദീര്‍‌ഘകാലമായി വിവിധ ആരോഗ്യ പ്രശ്‌നങ്ങളില്‍ ചികിത്സയിലായിരുന്നു.

മുന്‍ ഖത്തര്‍ പ്രവാസിയായിരുന്നു പരേതനായ അബ്ബാസ്‌. മകന്‍ ഹാരിസ്‌ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ ഫിനാന്‍‌സ്‌ സെക്രട്ടറിയാണ്‌.ഷെജീന ഷബ്‌ന എന്നീ രണ്ട്‌ പെണ്‍ മക്കളുണ്ട്‌.ഭാര്യ സുബൈദ.മരുമക്കള്‍ ഉസ്‌മാന്‍ കടയില്‍,ഷമീര്‍ പഴുവില്‍.

തിരുനെല്ലൂര്‍ മഹല്ല്‌ ഖബര്‍‌സ്ഥാനില്‍ ഖബറടക്കും.ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍,നന്മ തിരുനെല്ലൂര്‍,ഉദയം പഠന വേദി, എന്നീ സം‌ഘടനകള്‍ പരേതന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.