തിരുനെല്ലൂര്‍:അതിരുകളില്ലാത്ത ഗ്രാമീണ നന്മയുടെ പ്രസാരണവും പ്രചാരണവും തിരുനെല്ലൂര്‍ എന്ന നന്മ ഗ്രാമത്തിന്റെ പൈതൃകമാണ്.പൂര്‍വ്വികരില്‍ നിന്നുള്ള ഈ പരമ്പരാഗത പൈതൃകം ഏറ്റെടുക്കാന്‍ നിയുക്തരായവരായിരിക്കണം നന്മ തിരുനെല്ലൂര്‍ എന്ന കൊച്ചു സംഘം.നന്മ തിരുനെല്ലൂര്‍ സീനിയര്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം ചേര്‍ന്ന നന്മ പ്രവര്‍ത്തക സമിതിയില്‍ പ്രളയ ബാധിത മേഖലയിലേയ്‌ക്കുള്ള ദൗത്യ സംഘത്തെ അയക്കുന്ന സാഹചര്യത്തിലുള്ള തീരുമാനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി സംസാരിക്കുകയായിരുന്നു നന്മയുടെ പ്രതിനിധികള്‍.
പ്രളയ ബാധിതര്‍ക്ക് വേണ്ടിയുള്ള സമാഹരണത്തേക്കാള്‍ ദുഷ്‌കരമാണ് യാത്രയും സമാഹരിച്ച സാധനങ്ങളുടെ യഥാവിധിയുള്ള വിതരണവും.അതിനാല്‍ കൃത്യമായ അജണ്ടയും ഏകോപനവും വേണം.സമിതി അഭിപ്രായപ്പെട്ടു.
നന്മ ചെയർമാൻ ഇസ്മാഈൽ ബാവയുടെ അദ്ധ്യക്ഷതയിൽ അബ്‌ദുല്‍ ജലീൽ സാഹിബിന്റെ വസതിയിലായിരുന്നു യോഗം ചേര്‍ന്നത്.ക്യാബിനറ്റ് യോഗത്തിൽ ചര്‍ച്ച ചെയ്യപ്പെട്ട കാര്യങ്ങള്‍ ഓരോന്നും സമിതിയില്‍ വായിക്കുകയും വിശദികരിക്കുകയും അവതരിപ്പിക്കുകയും ചെയ്‌തതിനെ പ്രവര്‍ത്തക സമിതി അംഗീകാരം നൽകി.
പ്രോഗ്രാം ചെയർമാൻ റഹ്മാൻ തിരുനെല്ലൂർ കാര്യങ്ങള്‍ വിശദീകരിച്ചു.നന്മ രക്ഷാധികാരി ഹമീദ് ആർ.കെ,കൊ - ഓർഡിനേറ്റർ റഷീദ് മതിലകത്ത്, നൗഷാദ് വി.എ,നസീർ എന്നിവർ ചര്‍ച്ചയെ സജീവമാക്കി.
സമാഹരണ പ്രക്രിയയില്‍ ആദ്യാന്തം സഹകരിച്ച പ്രവര്‍ത്തകരെ വിശിഷ്യാ യുവ ജന വിഭാഗത്തെയും തുറന്ന മനസ്സോടെ സഹകരിച്ച നന്മേഛുക്കളേയും സമിതി പ്രശംസിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു.തുടര്‍ന്നും ഇത്തരം സദ് പ്രവര്‍ത്തനങ്ങളില്‍ നിര്‍ലോഭമായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്‌തു.
23.08.2019 വെള്ളി വൈകുന്നേരം 4 മണിക്ക് വയനാട്ടിലേക്ക് പുറപ്പെടും. ഇരുപത്തിയഞ്ച് പേർ അടങ്ങുന്ന യൂത്ത് വിംഗ് പ്രവർത്തകരും നന്മ പ്രവർത്തകരും യാത്രാ സംഘത്തിലുണ്ടാകും.

സമാഹരിച്ച 400 ൽ പരം കുടുംബങ്ങൾക്കുള്ള 5500 കിലൊ ഗ്രാം നിത്യോപയോഗ സാധനങ്ങളുടെ കിറ്റുകൾ കൊണ്ടു പോകാനുതകുന്ന വാഹനങ്ങള്‍ ഒരുക്കും.
വയനാട്ടിൽ എത്തിയതിനു ശേഷം പ്രവർത്തിക്കുന്നതിനെ കുറിച്ച് കൃത്യമായ ധാരണ മേഖലയിലെ ഒരു വ്യക്തിയുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയ വിവരവും സമിതിയെ ധരിപ്പിച്ചു.
നന്മ തിരുനെല്ലൂര്‍ കണ്‍വീനര്‍ പി.എം ഷംസുദ്ദീന്‍ അംഗങ്ങളെ സ്വാഗതം ചെയ്‌തു. ജോ.കൺവീനർ സനൂപ് റഫീഖ് നന്ദി പ്രകാശിപ്പിച്ചു.രാത്രി 10.30 വരെ യോഗ നടപടികൾ നീണ്ടു.