പ്രളയ ബാധിത പ്രദേശത്തേയ്‌ക്കുള്ള നന്മ തിരുനെല്ലുരിന്റെ സമാഹരണ പ്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഒരു ഗ്രാമത്തിന്റെ നന്മയെ നിത്യ നൂതനമെന്നപോലെ ഹരിതാഭമാക്കി നില നിര്‍ത്തുന്നതില്‍ നന്മ തിരുനെല്ലൂരിനൊപ്പം സഹകരിക്കുന്ന എല്ലാ സുമനസ്സുകള്‍ക്കും നന്മ തിരുനെല്ലൂര്‍ നന്ദി പ്രകാശിപ്പിച്ചു.
നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥമായി സഹകരിച്ചവര്‍ക്ക് നന്മ തിരുനെല്ലൂര്‍ അറിയിച്ച നന്ദി പ്രകാശനത്തിന്റെ പൂര്‍ണ്ണ രൂപം താഴെ കൊടുക്കുന്നു.
>>>>>
ഒരു ഗ്രാമത്തിന്റെ നന്മയെ നിത്യ നൂതനമെന്നപോലെ ഹരിതാഭമാക്കി നില നിര്‍ത്തുന്നതില്‍ നന്മ തിരുനെല്ലൂരിനൊപ്പം സഹകരിക്കുന്ന എല്ലാ സുമനസ്സുകള്‍ക്കും ഒറ്റവാക്കില്‍ നന്ദി പറയട്ടെ.സഹോദരങ്ങളുടെ സുഖ ദുഃഖങ്ങള്‍ പങ്കിട്ടെടുക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ ചുറ്റുവട്ടത്തായാലും അതിര്‍ഥികള്‍ക്കും അതിരുകള്‍ക്കും അപ്പുറത്താണെങ്കിലും സാധ്യമാകുന്നത്ര പരിശ്രമിക്കുക എന്നതത്രെ നന്മ തിരുനെല്ലൂരിന്റെ നയം.ഈ നയ നിലപാടുകളുടെ അടിസ്ഥാനത്തില്‍ കൂട്ടായ സഹകരണത്തോടെ രംഗത്തിറങ്ങുമ്പോഴൊക്കെ തല്‍ ക്ഷണം കൈ മെയ് മറന്ന് ഭാഗഭാക്കുകളാകുന്ന സഹൃദയരോടുള്ള കടപ്പാട് പറഞ്ഞറിയിക്കാനാകുകയില്ല.
അപരന്റെ വേദനകളും വേവലാധികളും കണ്ടില്ലെന്നു നടിക്കാന്‍ നന്മയുള്ളവര്‍ക്ക് കഴിയില്ല.ഈ സദ് വിചാരത്തെ നട്ടു നനച്ചു കൊണ്ടിരിക്കുന്ന ഒരു കൊച്ചു സംഘം ജാഗ്രതയോടെയിരിക്കുമ്പോള്‍ വിശേഷിച്ചും.കൊടുത്തതൊക്കെ ബാക്കിയായി മിച്ചം വന്നതാണ് നഷ്‌ടമായതെന്ന തിരു ദൂതരുടെ ശിക്ഷണം ശിരസ്സാ വഹിക്കുന്ന അനുയായികള്‍ക്ക് സന്തോഷിക്കാം.സന്നദ്ധ സേവന സാന്ത്വന മേഖലയില്‍ നിര്‍ലോഭം ചെലവഴിച്ചതെല്ലാം നാമ്പിട്ട് കൂമ്പിട്ട് പുഷ്‌പിച്ച് നൂറുമേനിയും കവിഞ്ഞ് വിളയുന്നുണ്ടാകണം.
അഗതികള്‍ക്കും,അശരണര്‍ക്കും,അരിക് വല്‍കരിക്കപ്പെട്ടവര്‍ക്കും സാന്ത്വനത്തിന്റെ തൂവല്‍ സ്‌പര്‍ശമാകുന്നവരുടെ സ്വര്‍ഗ്ഗീയമായ ഉയര്‍ന്ന വിതാനം നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറമത്രെ.നിഷ്‌കളങ്കമായ നമ്മുടെ കര്‍മ്മങ്ങള്‍ അല്ലാഹു സ്വീകരിക്കുകയും അര്‍ഹമയ പ്രതിഫലം അനുവദിക്കുകയും ചെയ്യട്ടെ.സദ് കര്‍മ്മങ്ങള്‍ക്ക് പകരമായി ഇഹപര സൗഭാഗ്യങ്ങളാല്‍ ആശീര്‍വദിക്കുമാറാകട്ടെ.നിര്‍ഭയത്തോടെ ആത്മാഭിമാനത്തോടെ ജീവിച്ച് അല്ലഹുവിനെ കുറിച്ചുള്ള ദികറും ശുക്കറും ഫിക്കറുമായി പരലോകം പൂകുന്നവരുടെ കൂട്ടത്തില്‍ അനുഗ്രഹിച്ചരുളുമാറാകട്ടെ.ആമീന്‍.
പ്രളയ കാല സമാഹരണ പ്രക്രിയയില്‍ സഹകരിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി പ്രകാശിപ്പിച്ച് കൊണ്ട്.

ജനറല്‍ കണ്‍വീനര്‍
ഷിഹാബ് എം.ഐ
നന്മ തിരുനെല്ലൂര്‍
ഷിഹാബ് എം.ഐ
നന്മ തിരുനെല്ലൂര്‍