പാവറട്ടി:രാജ്യത്ത് നിലനിൽക്കുന്ന ഭരണഘടനാ മൂല്യങ്ങളെ പൂർണ്ണമായും അട്ടിമറിച്ചുകൊണ്ട് വംശവെറിയുടെ ഭീകര നിയമമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പാവറട്ടിയുടെ സമീപ പ്രദേശത്തെ മഹല്ലുകളുടെയും വിവിധ സംഘടനകളുടെയും സംയുക്ത നേതൃത്വത്തിലുള്ള മുസ്ലിം കോർഡിനേഷൻ കമ്മിറ്റി ഭരണഘടനാ സംരക്ഷണ റാലി സംഘടിപ്പിച്ചു.
മേഘലയിലെ നാല്‍പതോളം മഹല്ലുകൾ സംയുക്തമായി സംഘടിപ്പിച്ച ബഹുജന റാലി തൃശൂർ ഹിറാ മസ്‌ജിദ് ഖത്വീബും ജമാഅത്തെ ഇസ്ലാമി ഹിന്ദ് തൃശൂർ ജില്ലാ പ്രസിഡണ്ടുമായ ജ.മുനീർ വരന്തരപ്പള്ളി ഉദ്‌ഘാടനം ചെയ്‌തു.
സമസ്‌ത കേന്ദ്ര മുശാവറ അംഗവും തൃശൂര്‍ ജില്ല പ്രസിഡന്റുമായ എന്‍.കെ അബ്‌ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍,എന്‍.പി അബ്‌ദുല്‍ കരീം ഫൈസി,ഖാലിദ് സഅദി,മുഹമ്മദലി തച്ചമ്പാറ,അബ്‌ദുല്ല ബാഖവി,അനില്‍ ആതിര,അസീസ് സുതാനത്ത്,ഉമര്‍ കാരാട്ട്,അബ്‌ദുല്‍ ഖാദര്‍ ബാഖവി,അബ്‌ദുല്‍ സലാം ദാരിമി,സഫ്‌വാന്‍ റഹ്‌മാനി,ഷക്കീര്‍ ഹുസൈന്‍ അല്‍ ഹസനി,സൈദലവി അഹ്‌സനി,ഹംസ സഖാഫി എന്നിവര്‍ സംസാരിച്ചു.
പുവ്വത്തൂർ ബസ്റ്റാന്റ് പരിസരത്തുനിന്ന് ആരംഭിച്ച റാലി പാവറട്ടി ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. സമാപന സമ്മേളനം ടി.എൻ പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്തു. മുസ്ലിം കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ബഷീർ ജാഫ്‌ന, ജനറൽ കൺവീനർ എ.എസ്.എം. അസ്‌ഗർ അലി തങ്ങൾ, ട്രഷറർ വി.സി. മൊയ്‌നുദ്ധീൻ തുടങ്ങിയവര്‍ സംസാരിച്ചു.