പാവറട്ടി:രാജ്യമെങ്ങും എന്‍.ആര്‍.സി ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭ സമരങ്ങള്‍ കത്തിപ്പടരുകയാണ്.പാവറട്ടി മേഘലയിലെ മഹല്ലുകള്‍ ഒരുമിച്ചൊരുക്കിയ പ്രതിഷേധ സമരം വലിയ വിജയമായിരുന്നു. ഓരോ മഹല്ലില്‍ നിന്നുമുള്ള പ്രതിഷേധ സമര നിരകള്‍ സമയബന്ധിതമായി നടന്നു നീങ്ങുകയും സന്ധ്യക്ക് മുമ്പ് പാവറട്ടിയില്‍ ഒത്തു കൂടുകയുമായിരുന്നു.കേന്ദ്ര സര്‍ക്കാറിന്റെ ഫാഷിസ്റ്റ് ഭരണ രീതിക്കെതിരെയും ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്ന പ്രക്രിയക്കെതിരെയും ശക്തമായ താക്കീത് നല്‍ക്കൊണ്ടുള്ള മുദ്രാവാക്യങ്ങളും പ്ലേ കാഡുകളും ആദ്യാന്തം കാണാനും കേള്‍ക്കാനും കഴിയുന്നുണ്ടായിരുന്നു.
നമ്മുടെ പ്രദേശത്ത് അടുത്തകാലത്തൊന്നും ഇവ്വിധം ആബാലവൃദ്ധം ജനങ്ങള്‍ പങ്കെടുത്ത പ്രതിഷേധ സംഗമം ഉണ്ടായിട്ടില്ല.വടക്കേ ഇന്ത്യന്‍ കാമ്പസ്സുകളിലെ ദൗര്‍ഭാഗ്യകരമായ സംഭവ വികാസങ്ങള്‍ സമാധാന കാംക്ഷികളെ വേദനിപ്പിക്കുന്നുണ്ട്.പ്രസ്‌തുത വാര്‍ത്തകള്‍ കൂടെ കേട്ടതോടെ പ്രതിഷേധാഗ്നി ജ്വലിക്കുകയായിരുന്നു.വളരെ പ്രായം ചെന്നവര്‍ പോലും സമര മൈതാനിയില്‍ ആവേശത്തോടെ പങ്കെടുത്തിരുന്നു.
24 മഹല്ലുകൾ മൂന്ന് സോണുകളിലായി പ്രകടനമായി വന്ന് പാവറട്ടിയിൽ സംഗമിച്ചു. പരിപാടിയിൽ പണ്ടാറകാട് മഹല്ല് ഖത്തീബ് സൈദലവി അഹ്സനി , പെരിങ്ങാട് സലഫി പള്ളി ഖതീബ് മുഹമ്മദാലി തച്ചമ്പാറ എന്നിവർ സംസാരിച്ചു.
രാജ്യ ദ്രോഹപരമായ നടപടികളാണ് ജനാധിപത്യ ഇന്ത്യയില്‍ ഒരു നിയമാനുസൃത സര്‍ക്കാര്‍ തന്നെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന തിരിച്ചറിവ് ജനസാമാന്യത്തെ വല്ലാതെ പ്രകോപിതരാക്കിയിട്ടുണ്ട്.എന്നിരുന്നാലും സമയോചിതമായ മഹല്ല് നേതൃത്വങ്ങളുടെ ഇടപെടലുകളും ബോധവതകരണങ്ങളും ഉജ്ജ്വലമായ സമര പരിപാടിയായി പ്രതിഷേധ സംഗമത്തെ വിജയിപ്പിക്കാന്‍ കഴിഞ്ഞു.
പാവറട്ടിയില്‍ വെച്ച് നടന്ന ശാക്തീകരണ പ്രതിജ്ഞയോടെയായിരുന്നു പ്രതിഷേധ സംഗമം സമാപിച്ചത്.ചാവക്കാട് മഹല്ല് ഖത്തീബ് ഉമർ ഫൈസിയായിരുന്നു ശാക്തീകരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. പ്രോഗ്രാം കൺവീനർ സഹോദരൻ സിദ്ധീഖ് ഷബീർ പാടൂർ നന്ദി പ്രകാശിപ്പിച്ചു.
സംഗമം സംഘടിപ്പിക്കുവാന്‍ ആത്മാര്‍പ്പണത്തോടെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച ഷെബീർ സിദ്ദിഖ് പാടൂർ,ഫൈസൽ ഇബ്രാഹിം വെന്മേനാട്,ഷിഹാബ് ഇബ്രാഹിം തിരുനെല്ലൂർ,അഫ്‌സല്‍ ഇബ്രാഹിം തിരുനെല്ലൂർ,അക്ബർ പെരുവല്ലൂർ,നാസർ കരീം തിരുനെല്ലൂർ,ഷെജീർ കണ്ണോത്ത്,സുബൈർ പി.എം ചിറയ്ക്കൽ,അബ്‌ദുല്‍ ലത്തീഫ് തിരുനെല്ലൂർ,നവാസ് അബ്‌ദുല്‍ ഖാദർ പാടൂർ,ഷിഹാബ് പണ്ടാറക്കാട് തുടങ്ങിയവര്‍ പ്രശംസ അര്‍ഹിക്കുന്നതായി വിലയിരുത്തപ്പെട്ടു