നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 24 January 2020

ഒരുമയുടെ സമരപ്പന്തല്‍

തിരുനെല്ലൂര്‍:പൗരത്വ ഭേദഗതി നിയമത്തിലൂടെ നടപ്പാക്കുന്ന ഗൂഢ ശ്രമങ്ങള്‍ ഭരണ കൂടം അവസാനിപ്പിച്ച്‌ ജനാധിപത്യ മതേതര വിശ്വാസികളുടെ ആശങ്കക്ക്‌ ശാശ്വത പരിഹാരം കാണണമെന്ന്‌ ഒരുമ തിരുനെല്ലൂര്‍ (മഹല്ല്‌ തിരുനെല്ലൂര്‍ കോ ഓഡിനേഷന്‍ കമ്മിറ്റി) സം‌ഘടിപ്പിച്ച ഉപവാസ സമരം ആവശ്യപ്പെട്ടു.

രക്ഷാധികാരി മുഹമ്മദലി തച്ചമ്പാറ ഉദ്‌ഘാടനം നിര്‍‌വഹിച്ചു.മഹല്ല്‌ ഖത്വീബ്‌ അബ്‌ദുല്ല അഷ്‌റഫി അധ്യക്ഷത വഹിച്ചു.ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ഇല്ലാതാക്കി രാജ്യം അരാകത്വത്തിലേക്ക്‌ നയിക്കുന്നതിന്റെ ഉത്തരവാദത്തില്‍ നിന്നും കേന്ദ്ര സര്‍‌ക്കാറിന്‌ ഒളിച്ചോടാനാവില്ലെന്ന്‌ മുഹമ്മദലി തച്ചമ്പാറ പറഞ്ഞു.

ഒരു ഗ്രാമം പൂർണ്ണമായും സമര രം‌ഗത്താണ്‌.ഒരുമ തിരുനെല്ലൂര്‍ ഒരുക്കിയ ഉപവാസ സമരപ്പന്തലില്‍ ജാതി മത കക്ഷി രാഷ്‌ട്രീയ ഭേദമില്ലാതെ ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ ഉപവാസത്തില്‍ ഐക്യ ധാര്‍‌ഢ്യം പ്രഖ്യാപിച്ചും ആശംസകള്‍ നേര്‍‌ന്നും സം‌സാരിച്ചു.

ഒരു രാജ്യം മുഴുവന്‍ സമര രം‌ഗത്തിറങ്ങിയ സാഹചര്യത്തെ ഗൗരവത്തോടെ കാണാതിരിക്കുന്ന നീതിന്യായ നിയമ പാലകരുടെ സമീപനങ്ങള്‍ സകലമാന അതിരുകളും ഭേദിച്ച സാഹചര്യം ഖേദകരമാണെന്ന്‌ ഉപവാസ പന്തല്‍ ആശങ്ക പ്രകടിപ്പിച്ചു.ജനാധിപത്യ മര്യാതകള്‍ പാലിച്ചു കൊണ്ടുള്ള ഉന്നത കലാലയ പ്രതിഷേധങ്ങളെ പ്രാകൃതമായി നേരിടുന്ന ഭരണകൂട ഭീകരത അധിക നാള്‍ നീണ്ടു പോകാന്‍ ഭാരത ജനത സമ്മദിക്കില്ലെന്നും സമരപ്പന്തലില്‍ വിശദീകരിക്കപ്പെട്ടു.

പി.ഐ നൗഷാദ് ഭരണ ഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.യൂത്ത് വിങിന്റെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും നടന്നു.

ബഷീര്‍ ഫൈസി ദേശമം‌ഗലം,ഉമര്‍ കാട്ടില്‍,റഹ്‌മാന്‍ തിരുനെല്ലൂര്‍,ഉസ്‌മാന്‍ പി.ബി,ഹാരിസ്‌ പാടൂര്‍,അബു കാട്ടില്‍, സൈനുദ്ദീന്‍ ഖുറൈഷി,പി.ജി സുബിദാസ്‌,സോമന്‍ താമരക്കുളം,ടി.വി ഹരിദാസന്‍,ഫൈസല്‍ വെന്മേനാട്‌,ക്ലമന്റ്‌ ഫ്രാന്‍‌സിസ്,ഹകീം ജാഫ്‌‌ന,പി.കെ രാജന്‍,ഒ.ജെ ഷാജന്‍,മൊയ്‌തുട്ടി ഹാജി,ഫൈസല്‍ സഖാഫി,അഫ്‌സല്‍ മൂന്നു പീടിക,ആസിഫ്‌ അബ്‌ദുല്ല,അസീസ്‌ മഞ്ഞിയില്‍ എന്നിവര്‍ സംസാരിച്ചു.