നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 31 January 2020

നന്മ:‌‌- ഒരുക്കങ്ങള്‍ പൂ‌ര്‍‌ണ്ണം

തിരുനെല്ലൂര്‍:തിരുനെല്ലൂര്‍ എന്ന കൊച്ചു ഗ്രാമത്തിന്റെ ഓര്‍‌മ്മിക്കപ്പെടുന്ന സുകൃതയാമങ്ങളില്‍ സ്വര്‍‌ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെടുന്ന ധന്യമുഹൂര്‍‌ത്തം കൊണ്ട്‌ ചരിത്രം രചിക്കാന്‍ നാഴികകള്‍ മാത്രം ബാക്കി.

നന്മ തിരുനെല്ലൂര്‍ രണ്ടാം വാര്‍‌ഷികവും സമൂഹ വിവാഹവും ഫെബ്രുവരി ഒന്നും രണ്ടും തിയ്യതികളില്‍ അരങ്ങേറും.മത സാമൂഹ്യ സാം‌സ്‌കാരിക രാഷ്‌ട്രീയ രം‌ഗത്തെ പ്രഗത്ഭര്‍ പങ്കെടുക്കും.തിരുനെല്ലൂര്‍ സെന്ററില്‍ പ്രത്യേകം സജ്ജമാക്കിയ നന്മ നഗരിയിലായിരിയ്‌ക്കും മം‌ഗള കര്‍‌മ്മത്തിനുള്ള വേദി

ഫെബ്രുവരി ഒന്നിന്‌ നടക്കുന്ന സാംസ്‌കാരിക പരിപാടി ശ്രീ മുരളി പെരുനെല്ലി ഉദ്‌ഘാടനം നിര്‍‌വഹിക്കും.ശ്രീ കെ.ബി സുരേഷ്‌ (റിട്ടയേര്‍ഡ്‌ ഡി.വൈ.എസ്‌.പി) മുഖ്യാതിഥിയായിരിയ്‌ക്കും.സയ്യിദ്‌ അലവി പൂക്കോയ അല്‍‌ഫാദിലിയുടെ പ്രാര്‍‌ഥനയോടെ പ്രാരം‌ഭം കുറിക്കുന്ന സം‌ഗമത്തില്‍ നന്മ ചെയര്‍‌മാന്‍ ഇസ്‌മാഈല്‍ ബാവ അധ്യക്ഷത വഹിക്കും.നന്മ കണ്‍‌വീനര്‍ ഷം‌സുദ്ദീന്‍ പി.എം സ്വാഗതമാശം‌സിക്കും. 

എ.പി ബന്നി (മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌),ഷരീഫ്‌ ചിറക്കല്‍ (വാര്‍‌ഡ്‌ മെമ്പര്‍),ശ്രീനിവാസന്‍ വി.എസ്‌ (സി.പി.ഐ. എം ബ്രാഞ്ച്‌ സെക്രട്ടറി,ജോര്‍‌ജ്ജ്‌ ടി.എം (കോണ്‍ഗ്രസ്സ്‌ ബൂത്ത് പ്രസിഡന്റ്‌)തുടങ്ങിയവര്‍ ആശം‌സകള്‍ നേര്‍‌ന്നു സം‌സാരിക്കും.

മതേതര ഭാരതവും ഭരണഘടനയും എന്ന വിഷയത്തെ അധികരിച്ച്‌ നടക്കുന്ന സെമിനാറില്‍ എ.കെ ഹുസൈന്‍ (മുന്‍ മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്‌) വിഷയം അവതരിപ്പിക്കും.മുഹമ്മദലി തച്ചമ്പാറ (തിരുനെല്ലൂര്‍ സലഫി മസ്‌ജിദ്‌ ഖത്വീബ്‌),പി.കെ ബാവ ദാരിമി (കേരള മുസ്‌ലിം ജമാ‌അത്ത് മുന്‍ ജില്ലാ പ്രസിഡന്റ്‌),മന്‍‌സൂറലി ദാരിമി (പുതുമനശ്ശേരി മഹല്ല്‌ ഖത്വീബ്‌),സുലൈമാന്‍ അസ്‌ഹരി (മുതുവട്ടൂര്‍ മഹല്ല്‌ ഖത്വീബ്‌) തുടങ്ങിയവര്‍ ചര്‍‌ച്ചയില്‍ സം‌ബന്ധിക്കും.

നന്മയുടെ സീനിയര്‍ ജൂനിയര്‍ നേതൃനിരയിലുള്ള ജലീല്‍ വി.എസ്‌,വി.എം ബഷീര്‍,ആര്‍.കെ മുസ്‌തഫ,പി.ബി ഉസ്‌മാന്‍,എന്‍.വി താജുദ്ദീന്‍,പി.എം സുബൈര്‍,നസീര്‍ മുഹമ്മദ്‌,ആര്‍.വി ഹം‌സക്കുട്ടി,ഉസ്‌മാന്‍ കടയില്‍,പി.ഐ നൗഷാദ്‌,സഹദ്‌ തറയില്‍,ആര്‍.ഐ ഫായിസ്‌,വി.എസ്‌ നാസര്‍,വി.എം നാസര്‍ മുഹമ്മദലി,അബ്‌ദുല്‍ വഹാബ്‌ തുടങ്ങിയവര്‍ വേദിയെ ധന്യമാക്കും.

ഫെബ്രുവരി രണ്ടിന്‌ 11.30 നാണ്‌ നിഖാഹ്.സയ്യിദ്‌ ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി(കേരള മുസ്‌ലിം ജമാഅത്ത്‌ ജില്ലാ പ്രസിഡന്റ്‌) അബ്‌ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ പൈങ്കണ്ണിയൂര്‍(സമസ്‌ത കേരള ജം‌ഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അം‌ഗം) തുടങ്ങിയവര്‍ കാര്‍‌മ്മികത്വം വഹിക്കും.

അബ്‌ദുല്ല അഷ്‌റഫി (തിരുനെല്ലൂര്‍ മഹല്ല്‌ ഖത്വീബ്‌) പ്രാര്‍‌ഥന നിര്‍‌വഹിക്കും, റഹ്‌മാന്‍ തിരുനെല്ലൂര്‍((പ്രോഗ്രാം ചെയര്‍‌മാന്‍) സദസ്സിനെ നിയന്ത്രിക്കും, എം.ഐ ഷിഹാബ്‌ (നന്മ ജനറല്‍ കണ്‍‌വീനര്‍) സ്വാഗതമാശം‌സിക്കും.

കെ.വി അബ്‌ദുല്‍ ഖാദര്‍ (എം.എല്‍.എ),പി.എ മാധവന്‍ (മുന്‍ എം.എല്‍.എ),ഡോ.കരീം വെങ്കിടങ്ങ്‌,ഹാരിസ്‌ കോട്ടക്കല്‍,എ.കെ ജാ‌അഫര്‍ തങ്ങള്‍,വിഎം കബീര്‍(പൂന കേരള ജമാഅത്തുല്‍ മുസ്‌ലിമീന്‍),അഡ്വ:കരീം (പൂന കേരള ജമാഅത്തുല്‍ മുസ്‌ലിമീന്‍)അബ്‌ദു‌ല്‍ ഖാദര്‍ (മിലായ ഗോള്‍‌ഡ്‌) തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിയ്‌ക്കും.

പരിശുദ്ധ ഖുര്‍‌ആന്‍ ഹൃദിസ്ഥമാക്കിയ ഹാഫിദ്‌ മുഹമ്മദ്‌ ജാസിമിനെ ചടങ്ങില്‍ ആദരിക്കും.

ജോസ്‌ വള്ളൂര്‍ (ഡി.സി.സി വൈസ്‌ പ്രസിഡന്റ്‌),സി.എച്‌ റഷീദ്‌ (സെക്രട്ടറി മുസ്‌ലിം ലീഗ്‌),സി.എ റഷീദ്‌ (മുസ്‌ലിം ലീഗ്‌ ജില്ലാ പ്രസിഡന്റ്‌),വി.എന്‍ സുര്‍‌ജിത്ത് (മുന്‍ മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്‌),ബി.കെ ഹുസൈന്‍ തങ്ങള്‍ (എസ്‌.ഡി.പി.ഐ ജില്ലാ വൈസ്‌ പ്രസിഡന്റ്‌)സി.എം നൗഷാദ്‌ (മുന്‍ ജില്ലാ പഞ്ചായത്ത് അം‌ഗം),എം.ബി സെയ്‌തു മുഹമ്മദ്‌ (കോണ്‍‌ഗ്രസ്സ്‌ മുല്ലശ്ശേരി മണ്ഡലം പ്രസിഡന്റ്‌),ബഷീര്‍ ജാഫ്‌ന (ചെയര്‍‌മാന്‍ പാവറട്ടി മേഘലാ മഹല്ല്‌ കോ.ഓഡിനേഷന്‍),അസ്‌ഗറലി തങ്ങള്‍ പാടൂര്‍(കണ്‍വീനര്‍ പാവറട്ടി മേഘലാ മഹല്ല്‌ കോ.ഓഡിനേഷന്‍),മൊയ്‌നുദ്ദീന്‍ ഹാജി (ട്രഷറര്‍ പാവറട്ടി മേഘലാ മഹല്ല്‌ കോ.ഓഡിനേഷന്‍),ജിനി തറയില്‍ പുതുമനശ്ശേരി തുടങ്ങിയവര്‍ വേദിയെ ധന്യമാക്കും.

പ്രദേശത്തെ മഹല്ല്‌ ഖത്വീബുമാരും സാമൂഹ്യ സാം‌സ്‌കാരിക രാഷ്‌ട്രീയ രം‌ഗത്തെ പ്രഗത്ഭരും സുമനസ്സുകളും ഈ സദുദ്യമത്തേയും സം‌ഗമത്തേയും ധന്യമാക്കും.

നന്മ ചെയര്‍‌മാന്‍ ഇസ്‌മാഈല്‍ ബാവ, ജനറല്‍ കന്‍‌വീനര്‍ ഷിഹാബ്‌ എം.ഐ,പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ റഹ്‌മാന്‍ തിരുനെല്ലൂര്‍,കണ്‍വീനര്‍വീനര്‍ പി.എം ഷം‌സുദ്ദീന്‍.ട്രഷറര്‍ ആര്‍.കെ മുസ്‌തഫ,കോ ഓഡിനേറ്റര്‍ റഷീദ്‌ മതിലകത്ത് തുടങ്ങിയവര്‍ വാര്‍‌ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.